KSDLIVENEWS

Real news for everyone

ഫ്രിഡ്ജിന് തീപിടിച്ച് അടുക്കള കത്തി നശിച്ചു

SHARE THIS ON

പാലക്കുന്ന്: പാലക്കുന്നില്‍ ഉദുമ പഞ്ചായത്ത് ഓഫീസിന് സമീപം ശ്രീജ നിലയത്തില്‍ ഫ്രിഡ്ജിന് തീപിടിച്ച് അടുക്കള പൂര്‍ണമായും കത്തി നശിച്ചു. റോഡ് വക്കിലെ ഇരുനില വീട്ടില്‍ രാവിലെ ആറ് മണിയോടെയാണ് അടുക്കളയില്‍ നിന്ന് പുക പടരുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. വീട്ടുകാരും സമീപവാസികളും പാലക്കുന്നില്‍ നിന്ന് യുവാക്കളുമെത്തിയാണ് തീയണച്ചത്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിഛേദിച്ചു. രണ്ട് യൂണിറ്റ് അഗ്‌നിശമന സേനയും സ്ഥലത്തെത്തിയിരുന്നു. ഗ്യാസ് സിലിണ്ടറിന് തീ പിടിക്കാതിരുന്നത് വന്‍ ദുരന്തം ഒഴിവായി. അടുക്കളയിലെ ഗൃഹോപകരണങ്ങള്‍ മിക്കതും കത്തി നശിച്ചു. ചുമരിനും ജനാലകള്‍ക്കും കേടുപാടുകള്‍ പറ്റിയെങ്കിലും മറ്റിടങ്ങളിലേക്ക് പടരുന്നതിന് മുമ്പേ തീയണക്കാനായത് വന്‍ ദുരന്തം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യുട്ടാണെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!