KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് വീണ്ടും ട്രെയിന്‍ ഗതാഗത നിയന്ത്രണം

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ട്രെയിൻ ഗതാഗത നിയന്ത്രണം. ജൂണ്‍ ഒന്ന് മുതല്‍ വിവിധ ദിവസങ്ങളിലാണ് നിയന്ത്രണം. ട്രാക്കിലെ അറ്റക്കുറ്റപ്പണികള്‍ കാരണമാണ് വീണ്ടും നിയന്ത്രണങ്ങള്‍. ചെങ്ങന്നൂര്‍, മാവേലിക്കര, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കടയ്ക്കാവൂര്‍, വര്‍ക്കല എന്നിവിടങ്ങളിലെ ട്രാക്കുകളിലാണ് പ്രധാനമായും അറ്റക്കുറ്റപ്പണികള്‍ നടക്കുന്നത്. ഭാഗികമായി റദ്ദാക്കുന്ന ട്രെയിനുകള്‍ 1. ട്രെയിന്‍ നമ്ബര്‍ 06441 എറണാകുളം ജംഗ്ഷന്‍ – കൊല്ലം ജംഗ്ഷന്‍ മെമു എക്‌സ്പ്രസ് ജൂണ്‍ 1 മുതല്‍ ജൂണ്‍ 11 വരെ കായംകുളത്തിനും കൊല്ലത്തിനുമിടയില്‍ സര്‍വീസ് ഉണ്ടാകില്ല 2. ട്രെയിന്‍ നമ്ബര്‍ 06441 എറണാകുളം ജംഗ്ഷന്‍ – കൊല്ലം ജംഗ്ഷന്‍ മെമു എക്‌സ്പ്രസ് ജൂണ്‍ 13, 16, 17, 18, 20, 23, 24, 25, 27, 30 തീയതികളിലും കായംകുളം ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കണം 3. ട്രെയിന്‍ നമ്ബര്‍ 16605 മംഗളൂരു സെന്‍ട്രല്‍ – നാഗര്‍കോവില്‍ ജംഗ്ഷന്‍ ഏറനാട് എക്സ്പ്രസ് ജൂണ്‍ 21, 23, 24, 26 തീയതികളില്‍ കൊല്ലത്ത് യാത്ര അവസാനിപ്പിക്കും 4. ട്രെയിന്‍ നമ്ബര്‍ 16606 നാഗര്‍കോവില്‍ ജംഗ്ഷന്‍ – മംഗലാപുരം സെന്‍ട്രല്‍ ഏറനാട് എക്‌സ്പ്രസ് ജൂണ്‍ 22, 24, 25, 27 തീയതികളില്‍ നാഗര്‍കോവില്‍ ജംങ്ഷൻ മുതല്‍ കൊല്ലം വരെ സര്‍വീസുണ്ടാകില്ല. കൊല്ലം ജങ്ഷനില്‍ നിന്നായിരിക്കും ട്രെയിന്‍ പുറപ്പെടുക. 5. ട്രെയിന്‍ നമ്ബര്‍ 16649 മംഗളൂരു സെന്‍ട്രല്‍ – നാഗര്‍കോവില്‍ ജംഗ്ഷന്‍ പരശുറാം എക്‌സ്പ്രസ് മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ജൂണ്‍ 21, 23, 24, 26 തീയതികളില്‍ തിരുവനന്തപുരം വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളു. 6. ട്രെയിന്‍ നമ്ബര്‍ 16650 നാഗര്‍കോവില്‍ ജംഗ്ഷന്‍ – മംഗളൂരു സെന്‍ട്രല്‍ പരശുറാം എക്‌സ്പ്രസ് ജൂണ്‍ 22, 24, 25, 27 തീയതികളില്‍ തിരുവനന്തപുരത്ത് നിന്നാണ് സര്‍വീസ് ആരംഭിക്കുക. വഴി തിരിച്ച്‌ വിടുന്ന ട്രെയിനുകള്‍ 1. ജൂണ്‍ 21, 23, 24, 26 തീയതികളില്‍ പുനലൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്ബര്‍ 16730 പുനലൂര്‍ – മധുര ജംഗ്ഷന്‍ എക്‌സ്പ്രസ് നാഗര്‍കോവില്‍ ജംഗ്ഷന്‍ ബൈപാസ് വഴി തിരിച്ചുവിടും. 22.40-ന് നാഗര്‍കോവില്‍ ടൗണ്‍ സ്റ്റേഷനില്‍ അധിക സ്‌റ്റോപ്പ് നല്‍കും. 2. മധുരയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്ബര്‍ 16729 മധുര ജംഗ്ഷന്‍ – പുനലൂര്‍ എക്‌സ്പ്രസ് ജൂണ്‍ 21, 23, 24, 26 തീയതികളില്‍ നാഗര്‍കോവില്‍ ജംങ്ഷന്‍ ബൈപാസ് വഴി തിരിച്ചുവിടും. നാഗര്‍കോവില്‍ ടൗണ്‍ സ്റ്റേഷനില്‍ 04.35 ന് അധിക സ്റ്റോപ്പ് നല്‍കും. വൈകി ഓടുന്ന ട്രെയിനുകള്‍ ജൂണ്‍ 24, 26 തീയതികളില്‍ രാമേശ്വരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്ബര്‍ 22621 രാമേശ്വരം – കന്യാകുമാരി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ആറല്‍വായ്‌മൊഴിയില്‍ 20 മിനിറ്റ് വൈകിയെത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!