KSDLIVENEWS

Real news for everyone

‘വാടക നല്‍കിയില്ല’; പാക് വിമാനം തടഞ്ഞ് വച്ച്‌ മലേഷ്യ

SHARE THIS ON

കഹ്വലാലംപൂര്‍: വാടക നല്‍കാഞ്ഞതിനെ തുടര്‍ന്ന് പാക് വിമാനം തടഞ്ഞുവെച്ച്‌ മലേഷ്യ. പാകിസ്താൻ എയര്‍ലൈൻസിന് കീഴിലുള്ള ബോയിങ് 777 ജെറ്റ് വിമാനമാണ് ക്വാലാലംപൂരില്‍ പിടിച്ചിട്ടത്. മെയ് 29നായിരുന്നു സംഭവം.

വിമാനം വാടകയ്ക്കും മറ്റും നല്‍കുന്ന എയര്‍ക്യാപ് ഹോള്‍ഡിംഗ്‌സ് എന്ന ലീസിങ് കമ്ബനി നല്‍കിയ പരാതിയില്‍ മലേഷ്യൻ കോടതിയാണ് വിമാനം പിടിച്ചിടാൻ ഉത്തരവിട്ടത്. എന്നാല്‍, കമ്ബനിക്ക് തുക കൃത്യമായി നല്‍കിയതാണെന്നാണ് പാകിസ്താന്റെ വാദം. മലേഷ്യയുടെ നീക്കത്തിനെതിരെ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്ന് പാക് വക്താവ് അബ്ദുല്ല ഹഫീസ് ഖാൻ അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന്, പ്രതിസന്ധിയിലായ യാത്രക്കാരെ മറ്റൊരു വിമാനത്തിലാണ് ലക്ഷ്യസ്ഥാനത്തെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!