KSDLIVENEWS

Real news for everyone

ഒഡിഷ ട്രെയിന്‍ ദുരന്തം: യുഎഇ അനുശോചനം അറിയിച്ചു

SHARE THIS ON

ദുബായ് >ഒഡിഷ ട്രെയിൻ ദുരന്തത്തില്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് യുഎഇ അനുശോചനം അറിയിച്ചു. ശനിയാഴ്ച രാവിലെ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചതിന്റെ ഭാഗമായി ഉണ്ടായ അപകടത്തില്‍ മരണസംഖ്യ 288 ആയി ഉയര്‍ന്നു. നൂറുകണക്കിന് ആളുകള്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും, അപകടത്തില്‍പ്പെട്ടവര്‍ക്കും ആത്മാര്‍ത്ഥമായ അനുശോചനവും സഹതാപവും അറിയിച്ചുകൊണ്ട് യുഎഇ വിദേശകാര്യമന്ത്രാലയമാണ് പ്രസ്താവന ഇറക്കിയത്. ഒഡിഷ ട്രെയിൻ ദുരന്തം ഞെട്ടിക്കുന്നത് : ഓര്‍മ ഒഡിഷയില്‍ ഉണ്ടായ ട്രെയിൻ അപകടം ഞെട്ടിക്കുന്നതും വേദനാജനകവുമാണ്. 233 മനുഷ്യജീവനുകള്‍ പൊലിയുകയും 1000 ല്‍ അധികം പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്ത അപകടകാരണം അടിയന്തരമായി കണ്ടെത്തണം. 233 പേരുടെ മരണത്തില്‍ ഓര്‍മ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുന്നതായും ഓര്‍മ സെൻട്രല്‍ കമ്മറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!