KSDLIVENEWS

Real news for everyone

ഏറ്റവും മുന്തിയത് യുഎഇയില്‍…! ലോകത്തിലെ മികച്ച 10 എയര്‍ലൈനുകളുടെ പട്ടികയില്‍ യുഎഇയില്‍ നിന്ന് ഇത്തിഹാദ് എയര്‍വേയ്സും എമിറേറ്റ്സ് എയര്‍ലൈന്‍സും ഇടംപിടിച്ചു

SHARE THIS ON

യാത്രക്കാര്‍ക്ക് മികച്ച രീതിയില്‍ സേവനം നല്‍കുന്നതില്‍ ദുബൈയുടെ വ്യോമയാന കമ്ബനിയായ എമിറേറ്റ്സ് എന്നും ഒരു പടി മുന്നിലാണ്.

അതിനാല്‍ യാത്രക്കായി എമിറേസ്റ്റ്സ് എയര്‍ലൈൻസ് തിരഞ്ഞെടുന്നവര്‍ കൂടിവരികയാണ്. അതുപോലെ വൻ ഓഫറുകളും മികച്ച സേവനവുമായി യാത്രക്കാരെ കൈയ്യിലെടുക്കുന്നതില്‍ അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയര്‍വേയ്സും ഒട്ടും മോശമല്ല. ഇതുകൊണ്ടാകാണം ഇപ്പോള്‍ യുഎഇയുടെ ഈ രണ്ട് വിമാനക്കമ്ബനികള്‍ ഈ നേട്ടമുണ്ടാക്കിയത്. അതായത് ലോകത്തിലെ മികച്ച 10 എയര്‍ലൈനുകളുടെ പട്ടികയില്‍ യുഎഇയില്‍നിന്ന് ഇത്തിഹാദ് എയര്‍വേയ്സും എമിറേറ്റ്സ് എയര്‍ലൈൻസും ഇടംപിടിച്ചിരിക്കുകയാണ്.

എയര്‍ലൈൻ റേറ്റിങ്സ് ഡോട്ട് കോം പട്ടികയില്‍ ഇത്തിഹാദ് മൂന്നാം സ്ഥാനത്തും എമിറേറ്റ്സ് പത്താം സ്ഥാനത്തുമാണ്. വിമാനങ്ങളുടെ കാലപ്പഴക്കം, യാത്രക്കാരുടെ അവലോകനം, ലാഭം, നിക്ഷേപം, ഓഫറുകള്‍, ഉദ്യോഗസ്ഥരുടെ പെരുമാറ്റം തുടങ്ങി 12 മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു പഠനം.വിമാന നവീകരണത്തിനും പുതിയ സൗകര്യങ്ങളും

അവതരിപ്പിക്കുന്നതിനും യുഎഇ എയര്‍ലൈനുകള്‍ കോടിക്കണക്കിന് ദിര്‍ഹം ചെലവഴിക്കുന്നുണ്ട്. മികച്ച ഇൻ-ഫ്ലൈറ്റ് വിനോദം, മികച്ച പ്രീമിയം ഇക്കണോമി എന്നിവയില്‍ എമിറേറ്റ്സ് ഏറ്റവും ഉയര്‍ന്ന റേറ്റിങ് നേടി. ബോര്‍ഡിങ് പാസുകള്‍ ഡിജിറ്റലാക്കിയ എമിറേറ്റ്സ് എല്ലാ യാത്രക്കാര്‍ക്കും വൈഫൈ നല്‍കിയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ഇത്തിഹാദ് എയര്‍വേയ്‌സ് വൈ-ഫ്ലൈ ചാറ്റ്, സര്‍ഫ് പാക്കേജുകളും പുറത്തിറക്കി. വാട്സാപ്പ്, മെസഞ്ചര്‍, വീചാറ്റ് തുടങ്ങിയവയും സൗജന്യ സേവനത്തിലൂടെ ഉപയോഗിക്കാം. എയര്‍ ന്യൂസിലൻഡ്, ഖത്തര്‍ എയര്‍വേസ് എന്നിവയാണ് ആദ്യ 2 സ്ഥാനങ്ങളില്‍ എത്തിയത്. ബജറ്റ് എയര്‍ലൈൻ വിഭാഗത്തില്‍ മധ്യപൂര്‍വദേശത്തെ ഏറ്റവും മികച്ച വിമാനമെന്ന ബഹുമതി ഫ്ലൈ ദുബായ് സ്വന്തമാക്കി. ഇനി റാങ്കിങ് നോക്കി പ്രസികള്‍ക്ക് യാത്രക്കായി ഇഷ്ടമുള്ള എയര്‍ലൈനുകള്‍ പ്രവാസികള്‍ക്ക് തിരഞ്ഞെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!