വളാഞ്ചേരി മർക്കസിൽ നിന്നും വാഫി വാഫിയ്യ സംവിധാനം പാടെ എടുത്തു മാറ്റി; വഫിയ്യ വിദ്യാർത്ഥിനികളുടെ സമരം സമ്പൂർണ്ണ പരാജയം

മലപ്പുറം: കഴിഞ്ഞദിവസം വളാഞ്ചേരി മർക്കസിൽ നിന്ന് പോലീസ് നീക്കം ചെയ്തു കൊണ്ടുപോയ വഫിയ്യ വിദ്യാർഥികളെ രക്ഷിതാക്കൾക്ക് വിട്ടു നൽകി.
ശേഷം മർക്കസിലെത്തി വിദ്യാർത്ഥിനികളുടെ മുഴുവൻ സാധനസാമഗ്രികളും എടുത്തുകൊണ്ടുപോവുകയും എല്ലാം കൊണ്ടുപോയെന്ന് രക്ഷിതാക്കളെ കൊണ്ട് രേഖാമൂലം എഴുതി ഒപ്പ് വെപ്പിക്കുകയും ചെയ്തു.
സമസ്തയുടെ കീഴിലുള്ള SNEC യിൽ തുടർ പഠനം നടത്തേണ്ടവർക്ക് സ്ഥാപനത്തിൽ തുടരാമെന്നും അല്ലാത്തവർക്ക് പിരിഞ്ഞു പോകാമെന്നും യോഗത്തിൽ തീരുമാനമായി.
ഒരിക്കലും വാഫി വഫിയ്യ സംവിധാനം സ്ഥാപനത്തിൽ തുടരാൻ നിർവാഹമില്ലെന്ന് യോഗം ഏക സ്വരത്തിൽ പ്രഖ്യാപിച്ചു.
എന്നാൽ അവരുടെ ഡിഗ്രി പരീക്ഷകൾക്ക് മർക്കസിൽ സെൻറർ അനുവദിക്കും.
സോഷ്യൽ മീഡിയയിൽ നടക്കുന്ന മറ്റു പ്രചരണങ്ങൾ വ്യാജമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഇതോടെ സമസ്തക്കെതിരെ വളാഞ്ചേരി മർക്കസിൽ വിദ്യാർഥിനികളെ വെച്ചുള്ള സി.ഐ.സി യുടെ നീക്കങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടു.
സി.ഐ.സി ഒഴിവാക്കപ്പെട്ട സാഹചര്യത്തിൽ മറ്റു സ്ഥാപനങ്ങളിൽ നിന്ന് കുട്ടികൾ വേഗത്തിൽ ഒഴിഞ്ഞു പോയപ്പോൾ മർക്കസിൽ നിന്ന് പിരിയാൻ മാത്രം വിദ്യാർഥിനികൾ വിസമ്മതം കാണിച്ചത് സ്ഥാപനത്തിലെ വിപുലമായ സൗകര്യങ്ങൾ മുന്നിൽ കൊണ്ടാണ് എന്നായിരുന്നു പൊതു നിരീക്ഷണം.
എന്നാൽ സംഭവത്തിന് പിന്നിൽ സി.ഐ.സിയുടെ കരങ്ങളാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
ഏതാനും ദിവസങ്ങളായി വിദ്യാർത്ഥിനികൾ നടത്തിയ സമരം ഇതോടെ സമ്പൂർണ്ണ പരാജയത്തിൽ കലാശിച്ചു.

