KSDLIVENEWS

Real news for everyone

ഗോ ഫസ്റ്റ് വിമാന റദ്ദാക്കൽ; ഒരുമാസമായിട്ടും ടിക്കറ്റ് തുക തിരിച്ച് കിട്ടിയില്ല; ട്രാവൽ ഏജൻസികളും വെട്ടിലായി

SHARE THIS ON

സുഹാർ: സർവിസുകൾ റദ്ദാക്കിയ ഗോ ഫസ്റ്റ് വിമാനക്കമ്പനി ടിക്കറ്റ് തുക ഒരുമാസമായിട്ടും തിരിച്ചു നൽകാത്തത് യാത്രക്കാർക്ക് പ്രയാസമാകുന്നു. മേയ്‌ ആദ്യവാരം സാങ്കേതിക തകരാർ കാരണം ഗോ ഫസ്റ്റിന്‍റെ നിരവധി സർവിസുകൾ റദ്ദ് ചെയ്തിരുന്നു. ആ സമയങ്ങളിൽ ബുക്ക്‌ ചെയ്തിരുന്ന ടിക്കറ്റുകൾ അടുത്ത തീയതിയിലേക്ക് മാറ്റി നൽകാൻ വിമാനക്കമ്പനി അനുവദിച്ചെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ ഒരു സർവിസ് പോലും നടത്താൻ ഗോ ഫസ്റ്റിന് കഴിഞ്ഞില്ല. ചില ട്രാവൽ ഏജൻസികൾ ഗോ ഫസ്റ്റിന്റെ ടിക്കറ്റ് തുകക്ക് അധികം വരുന്ന തുക മാത്രം വാങ്ങി മറ്റു വിമാനങ്ങളിൽ യാത്രക്കാർക്ക് സീറ്റ് തരപ്പെടുത്തി കൊടുത്തിരുന്നു. Also Read – ഇന്ന് ലോക പരിസ്ഥിതി ദിനം; പ്ലാസ്റ്റിക്കിനെതിരെ പ്രതിരോധക്കോട്ട തീർത്ത് ഒമാൻ അങ്ങനെ ചെയ്ത ട്രാവൽ ഏജൻസികളും ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. വിമാന സർവിസ് നടത്താതിരുന്ന ടിക്കറ്റ് തുക ഗോ ഫസ്റ്റ് നൽകുമെന്നുള്ള വിശ്വാസത്തിലാണ് ട്രാവൽ ഏജൻസികൾ ഇങ്ങനെ ചെയ്തിരുന്നത്. ട്രാവൽ ഏജൻസികളിൽനിന്ന് വിളി വരുമ്പോഴാണ് ടിക്കറ്റ് തുക ഗോ ഫസ്റ്റ് നൽകിയിട്ടില്ലെന്ന കാര്യം യാത്രക്കാർ അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!