KSDLIVENEWS

Real news for everyone

തൊഴില്‍ സമ്മര്‍ദം അപകടം വര്‍ധിപ്പിക്കുന്നു- റെയില്‍വേ ജീവനക്കാര്‍

SHARE THIS ON

ഡല്‍ഹി: ട്രെയിനുകളുടെ സമയം കൃത്യമായി പാലിക്കാനുള്ള സമ്മര്‍ദവും തിരക്കേറിയ പാതകളില്‍ ഇടതടവില്ലാതെ ട്രെയിനുകള്‍ വരുന്നതും നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതുമെല്ലാം കാരണമുണ്ടാകുന്ന സമ്മര്‍ദം അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നതായി റെയില്‍വേ ജീവനക്കാര്‍ പറയുന്നു. തൊഴില്‍ മേഖലയില്‍ വലിയ സമ്മര്‍ദമാണ് ജീവനക്കാര്‍ അനുഭവിക്കുന്നത്. ഒഡിഷയിലുണ്ടായ അപകടം, തൊഴില്‍ സമ്മര്‍ദത്തിനിടെ ജീവനക്കാര്‍ക്കും പിഴവ് സംഭവിച്ചിരിക്കാമെന്നും മനപ്പൂര്‍വമുണ്ടാക്കുന്ന പിഴവാണെന്ന് പറയാനാവില്ലെന്നും ജീവനക്കാര്‍ ഒരുപോലെ ചൂണ്ടിക്കാട്ടുന്നു. റെയില്‍വേയില്‍ സിഗ്നല്‍ ആൻഡ് കമ്യൂണിക്കേഷൻ വിഭാഗത്തില്‍ മാത്രം 14,815 തസ്തികകള്‍ ഇന്ത്യയിലുടനീളം ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇതു ജീവനക്കാര്‍ക്ക് ജോലിഭാരം ഇരട്ടിയാക്കും. ഇതെല്ലാം മനപ്പൂര്‍വമല്ലാത്ത അപകടങ്ങള്‍ക്ക് കാരണമാകുമെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ റെയില്‍വേ ജീവനക്കാര്‍ പറഞ്ഞു. ഒഡിഷയില്‍ ട്രെയിൻ അപകടം നടന്ന ബഹാനഗ ബസാര്‍ റെയില്‍വേ സ്റ്റേഷൻ സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ സോണില്‍ പെട്ടതാണ്. ഈ സോണില്‍ 17,811 നോണ്‍ ഗെസറ്റഡ് തസ്തികകളും 150 ഗെസറ്റഡ് തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. രാജ്യത്തെ തിരക്കേറിയ പാതകളില്‍ രണ്ടോ മൂന്നോ മിനിറ്റില്‍ ട്രെയിൻ കടന്നുപോകുന്നുണ്ട്. ഈ സമയം സമ്മര്‍ദം വര്‍ധിക്കുമ്ബോള്‍ ചില കാര്യങ്ങള്‍ അവഗണിക്കും. ഇത് ബോധപൂര്‍വമായിരിക്കില്ല. പക്ഷേ, അപകടത്തിന് കാരണമാകുമെന്നും ജീവനക്കാര്‍ വാര്‍ത്താ ചാനലിന് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!