ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളിക്ക് ഭാഗ്യം; പദ്മാവതിയമ്മക്ക് അടിച്ചത് 22 ലക്ഷം.. സമ്മാനം തൂത്തുവാരി ഇന്ത്യക്കാര്‍

അബുദാബി: ബിഗ് ടിക്കറ്റിലൂടെ പലപ്പോഴും വമ്ബൻ സമ്മാനങ്ങള്‍ പ്രവാസി ഇന്ത്യക്കാരെ തേടിയെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ മലയാളികളും ധാരാളമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഴ്ചത്തെ ബിഗ് ടിക്കറ്റ് വിജയിയും മലയാളിയായിരുന്നു. 44.8 കോടി രൂപയുടെ (2 കോടി ദിര്‍ഹം) ഒന്നാം സമ്മാനം ആയിരുന്നു കൊല്ലം സ്വദേശിയായ നഴ്സിനെ തേടിയെത്തിയത്. ഇപ്പോഴിതാ മെയ് അവസാന ആഴ്ചയിലെ ബിഗ് ടിക്കറ്റ് ഗ്യാരണ്ടി ഇ ഡ്രോയിലും ഇന്ത്യക്കാരാണ് വിജയികള്‍. മലയാളി അടക്കം മൂന്ന് പേര്‍ക്കാണ് 100,000 ദിര്‍ഹം സമ്മാനമായി ലഭിച്ചത്. കൂടാതെ ശ്രീലങ്ക, ലബനൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും വിജയിച്ചിട്ടുണ്ട്. 10,000 ദിര്‍ഹമാണ് ഇവര്‍ക്ക് ലഭിക്കുക. മലയാളിയായ 79 കാരി പദ്മാവതിയാണ് 100,000 ദിര്‍ഹം നേടിയ വിജയികളില്‍ ഒരാള്‍. സമ്മാനം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് പദ്മാവതി പ്രതികരിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ബിഗ് ടിക്കറ്റ് സുഹൃത്തുകള്‍ക്കൊപ്പം ചേര്‍ന്ന് എടുക്കാറുണ്ടെന്നും ഇത്തവണ പ്രമോഷൻ തീരാൻ മിനുറ്റകള്‍ മാത്രം അവശേഷിക്കുമ്ബോഴായിരുന്നു സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയതെന്നും പദ്മാവതി പറയുന്നു. സമ്മാനത്തുക വീടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുമെന്നും പദ്മാവതി വ്യക്തമാക്കി യു എ ഇയില്‍ ബിസിനസ് ചെയ്യുന്ന ഗൗതം ബസുവാണ് വിജയിച്ച ഇന്ത്യക്കാരനായ മറ്റൊരാള്‍. 64 കാരനായ ഇദ്ദേഹം കഴിഞ്ഞ 25 വര്‍ഷമായി യു എ ഇയില്‍ ഉണ്ട്. തന്റെ ബിസിനസിന് വേണ്ടി തുക ചെലവഴിക്കുമെന്ന് ഗൗതം ബസു പറഞ്ഞു. ദുബായില്‍ അഞ്ച് വര്‍ഷമായി കഫറ്റീരിയ നടത്തുന്ന 28കാരൻ മുഹമ്മദ് ഷമീറും വലിയ തുക സമ്മാനമടിച്ചതിന്റെ സന്തോഷത്തിലാണ്. എല്ലാ മാസവും 14 സുഹൃത്തുക്കള്‍ക്കൊപ്പം ഷമീര്‍ ടിക്കറ്റെടുക്കാറുണ്ട്. സമ്മാനത്തുക എന്ത് ചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഷമീര്‍ പറഞ്ഞു. അതേസമയം ജൂണ്‍ മാസം റാഫ്ള്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് ആഴ്ച്ച നറുക്കെടുപ്പില്‍ പങ്കെടുക്കാൻ അവസരം ലഭിക്കും. ഇതില്‍ മൂന്നു പേര്‍ക്കാണ് എഇഡി 100,000 ലഭിക്കുക. 20 പേര്‍ക്ക് എഇഡി 10,000 വീതവും നേടാം. സന്തോഷം അടക്കാനാകാതെ ലൗലി ശനിയാഴ്ച നടന്ന 252-ാം സീരീസ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലായിരുന്നു കഴിഞ്ഞാഴ്ച 2 കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ലഭിച്ചത് മലയാളിയായ ലൗലി മോള്‍ അച്ചാമ്മയ്ക്കായിരുന്നു. മേയ് ആറാം തിയതി ബിഗ് ടിക്കറ്റ് സ്‌റ്റോറില്‍ നിന്നെടുത്ത 116137 നമ്ബറിലുള്ള ടിക്കറ്റിലൂടെയാണ് ലൗലിയെ തേടി ഭാഗ്യത്തിയത്. കൊല്ലം കലൈപുരം സ്വദേശിയും അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ നഴ്സുമാണ് ലൗസി. അഞ്ച് പേര്‍ ചേര്‍ന്നായിരുന്നു ലൗസിയുടെ പേരില്‍ ടിക്കറ്റ് എടുത്തത്. മലയാളിയായ അലക്സ് കുരുവിളയ്ക്കായിരുന്നു നറുക്കെടുപ്പില്‍ രണ്ടാം സമ്മാനം ലഭിച്ചത്, 100,000 ദിര്‍ഹം. അതായത് ഇന്ത്യൻ തുകയായ 22.4 ലക്ഷം രൂപ. നജീബ് അബ്ദുല്ല അമ്ബലത്തുവീട്ടില്‍ (15.7 ലക്ഷം രൂപ), ഫിറോസ് പുതിയകോവിലകം (11.2 ലക്ഷം രൂപ) എന്നിവരാണ് വിജയിച്ച മറ്റ് മലയാളികള്‍. By Rakhi Oneindia source: oneindia.com

