KSDLIVENEWS

Real news for everyone

‘ഐഷ സുല്‍ത്താനയ്ക്ക് ഷൂട്ട് ചെയ്യാനായി എല്ലാ സഹായവും ചെയ്തുകൊടുത്തത് ബി.ജെ.പിയാണ്’; നിര്‍മാതാവ് ബീന കാസീം

SHARE THIS ON

കൊച്ചി: ഐഷ സുല്‍ത്താന സംവിധാനം ചെയ്ത ‘ഫ്ലഷ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി എല്ലാ സഹായവും ചെയ്ത് കൊടുത്തത് ബി.ജെ.പി ആണെന്ന് നിര്‍മാതാവ് ബീന കാസീം. കോവിഡ് സമയത്ത് സിനിമയുടെ ചിത്രീകരണത്തിനായി ലക്ഷദ്വീപില്‍ തടസങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ ചിത്രീകരണത്തിന് അനുമതി നേടി തന്നത് ബി.ജെ.പി ആണെന്നും ബീന പറഞ്ഞു. 24 ദിവസത്തേക്ക് ഷെഡ്യൂള്‍ ചെയ്ത ഷൂട്ട് 40 ദിവസം നീണ്ട് പോയതെന്നും ഇത് നിര്‍മാതാവെന്ന നിലയില്‍ തനിക്ക് സാമ്ബത്തികമായി വലിയ നഷ്ടം ഉണ്ടാക്കിയെന്നും തന്നോട് പറഞ്ഞിരുന്ന കഥയായിരുന്നില്ല ഐഷ സിനിമയില്‍ ചിത്രീകരിച്ചിരുന്നത്. ഐഷ സുല്‍ത്താനയുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ സിനിമയെ മാറ്റിയെന്നും നിര്‍മാതാവ് ആരോപിച്ചു. ബി.ജെ.പിയെ പുകഴ്ത്തി സിനിമ ചെയ്യുന്ന സിംഹവാലൻ കുരങ്ങൻമാരുടെ കൂട്ടത്തില്‍ തന്നെ കൂട്ടണ്ടെന്ന് ഐഷ സുല്‍ത്താന ലക്ഷദ്വീപില്‍ നിന്നും ഒരു സംവിധായക ഉണ്ടാകണമെന്നേ താൻ ആഗ്രഹിച്ചിരുന്നുള്ളു. സ്ത്രീ പ്രാതിനിധ്യം കുറഞ്ഞ സിനിമ മേഖലയില്‍ നിര്‍മാണവും സംവിധാനവും അടക്കം സ്ത്രീകള്‍ ചെയ്യുന്ന ഒരു സിനിമ ഉണ്ടാകണമെന്നാണ് ആഗ്രഹിച്ചിരുന്നതെന്നും നിര്‍മാതാവ് കൂട്ടിച്ചേര്‍ത്തു. ‘ലക്ഷദ്വീപിലെ ആളുകള്‍ വിശ്വാസ വഞ്ചന കാണിക്കാത്ത നിഷ്കളങ്കരായ ആളുകളാണ്. എന്നാല്‍ ഐഷ സുല്‍ത്താന എന്നോട് വിശ്വാസ വഞ്ചന കാണിക്കുമെന്ന് ഞാൻ സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല. കേരളത്തില്‍ നിന്നുള്ള ഒരു സംവിധായിക ആയിരുന്നെങ്കില്‍ ഒരു പക്ഷേ ഞാൻ എന്നും ചിത്രീകരണം നിരീക്ഷിക്കുമായിരുന്നു’- ബീന കാസിം. ആദ്യം രാജ്യദ്രോഹിയാക്കി ഒതുക്കാൻ നോക്കി, അത് നടന്നില്ല, ഇപ്പോള്‍ കരിയറിലാണ് നോട്ടം: ഐഷ സുല്‍ത്താന ഫ്ലഷ് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി സംവിധായിക ഐഷ സുല്‍ത്താന നേരത്തെ രംഗത്ത് വന്നിരുന്നു. ബീനാ കാസിമിന്‍റെ ഭര്‍ത്താവ് ബി.ജെ.പി ആയത് കൊണ്ട് സിനിമയെ ബി.ജെ.പിവത്കരിക്കാൻ നില്‍ക്കണ്ടെന്നും ബി.ജെ.പിയെ പൊക്കിപ്പറഞ്ഞ് സിനിമ ചെയ്യുന്ന കുറേ സിംഹവാലൻ കുരങ്ങൻമാര്‍ ഉണ്ടാവുമായിരിക്കും എന്നെ ആ കൂട്ടത്തില്‍ കൂട്ടണ്ടെന്നും ആണ് ഐഷ ഫേസ്ബുക്കില്‍ കുറിച്ചത്. എന്‍റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ തടയാൻ ഒരൊറ്റ ഷൂ നക്കികളെ കൊണ്ടും സാധിക്കില്ല; ‘ഫ്ലഷ്’ നിര്‍മാതാവിനെതിരെ ഐഷ സുല്‍ത്താന

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!