KSDLIVENEWS

Real news for everyone

മൊഗ്രാൽ പുത്തൂർ: തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്ത്‌ അധികൃതർ നിസ്സംഗത വെടിയണമെന്ന് എസ്ഡിപിഐ മൊഗ്രാൽപുത്തൂർ പഞ്ചായത്ത്‌ കമ്മിറ്റി ആവശ്യപ്പെട്ടു.

SHARE THIS ON

മൊഗ്രാൽപുത്തൂർ: പൊതുജനങ്ങളുടെ ജീവനു ഭീഷണിയായി സ്വൈര വിഹാരം നടത്തുന്ന തെരുവ്‌ നായ്‌ക്കളെ ഉന്മൂലനം ചെയ്യാനുള്ള നടപടികൾ
എത്രയും പെട്ടെന്ന് തന്നെ അധികൃതർ കൈക്കൊള്ളണമെന്നും അല്ലാത്ത പക്ഷം പാർട്ടി ജനകീയ പ്രതിഷേധത്തിനു നേതൃത്വം നൽകുമെന്നും മുന്നറിയിപ്പ്‌ നൽകി.
മനുഷ്യരെ മാത്രമല്ല കോഴികളയേയും മറ്റു വളർത്തു മൃഗങ്ങളും നായ്‌ക്കൂട്ടത്തിന്റെ ക്രൂരമായ ആക്രമണങ്ങൾക്ക്‌ ഇരയായിക്കൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്തുടനീളം നിരവധി വിദ്യാർഥികൾക്കും, മൃഗങ്ങൾക്കുമാണ് തെരുവ് നായ ആക്രമണത്തിൽ പരിക്കേൽക്കുന്നത് നിത്യസംഭവമായിരിക്കയാണ്. അധികൃതർ എത്രയും പെട്ടെന്ന് ഇതിനെതിരെയുള്ള നടപടികൾ കൈക്കൊള്ളണമെന്നും പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!