മണിപ്പൂരില്‍ കലാപം 40 ദിവസം പിന്നിടുമ്പോഴും മൗനി, പ്രധാനമന്ത്രി പരാജയം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ദില്ലി: മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുല്‍ ഗാന്ധി രംഗത്ത്.
കലാപം 40 ദിവസം പിന്നിടുമ്ബോഴും മൗനിയായി തുടരുന്ന പ്രധാനമന്ത്രി പരാജയമാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. ബി ജെ പിയുടെ വിദ്വേഷ പ്രചാരണമാണ് മണിപ്പൂര്‍ കലാപത്തിന് കാരണമെന്നും രാഹുല്‍ ട്വീറ്റിലൂടെ പറഞ്ഞു. കലാപം അവസാനിപ്പിക്കാൻ സര്‍വകക്ഷി സംഘം ഉടൻ മണിപ്പൂരിലേക്ക് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മണിപ്പൂരിലെ സ്ഥിതി അതിരൂക്ഷമാണെന്നും പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വക്താവ് ജയ്റാം രമേശും നേരത്തെ രംഗത്തെത്തിയിരുന്നു. മണിപ്പൂര്‍ ഇനിയും ശാന്തമായിട്ടില്ലെന്നും കേന്ദ്രത്തിന്‍റെ ഇടപെടല്‍ ഫലപ്രദമല്ലെന്നും അദ്ദേഹം ചൂണ്ടികാട്ടിയിരുന്നു. സമാധാനം പുനസ്ഥാപിക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. കോണ്‍ഗ്രസ് പ്രതിനിധി സംഘം സന്ദര്‍ശനം നടത്തി സാഹചര്യം വിലയിരുത്തി കാര്യങ്ങള്‍ രാഷ്ട്രപതിയെ ധരിപ്പിച്ചെന്നും ജയ്റാം രമേശ് പറഞ്ഞിരുന്നു. പ്രധാനമന്ത്രി മൗനം വെടിഞ്ഞ് മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്നും നേരിട്ട് കാര്യങ്ങള്‍ മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി പോയില്ലെങ്കില്‍ പിന്നെ ആരാണ് പോകുകയെന്ന് ചോദിച്ച ജയ്റാം രമേശ്, മണിപ്പൂരിനെ കുറിച്ച് പ്രധാനമന്ത്രി മൻ കി ബാത്ത് ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.
അതേസമയം മണിപ്പൂരില്‍ ഇപ്പോഴും കലാപം തുടരുകയാണ്. മെയ്‌തി വിഭാഗം തിരിച്ചടിക്കാൻ നീക്കം നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ന് പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം കലാപത്തില്‍ കൊല്ലപ്പെട്ട 9 പേരും മെയ്തി വിഭാഗത്തില്‍ പെട്ടവരായിരുന്നു. ഇതിനുള്ള തിരിച്ചടിക്കുള്ള നീക്കം നടക്കുന്നുണ്ടെന്നാണ് പൊലീസ് വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ മണിപ്പൂരില്‍ കൂടുതല്‍ സംഘര്‍ഷത്തിന് സാധ്യതയെന്നും പൊലീസ് റിപ്പോര്‍ട്ട് ചൂണ്ടികാട്ടിയിട്ടുണ്ട്.
സംസ്ഥാനത്തെ മന്ത്രിയുടെ വീടിന് ഇന്നലെ പ്രതിഷേധക്കാര്‍ തീവച്ചിരുന്നു. വ്യവസായ മന്ത്രി നെംച കിപ്ഗെന്റെ വസതിക്കാണ് അക്രമികള്‍ തീവച്ചത്. മന്ത്രിസഭയിലെ ഏക വനിത മന്ത്രിയാണ് നെംച കിപ്ഗെൻ. അക്രമികളെ ഒഴിപ്പിക്കാൻ സുരക്ഷാസേന നിരവധി തവണ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. ആക്രമണം നടക്കുമ്ബോള്‍ മന്ത്രി വീട്ടിലുണ്ടായിരുന്നില്ല. കുക്കി വിഭാഗത്തില്‍ നിന്നുള്ള എം എല്‍ എ ആണ് നെംച. ഇതാണ് ആക്രമണത്തിന് കാരണമെന്ന് സംശയിക്കുന്നു.

