KSDLIVENEWS

Real news for everyone

വാഹനത്തിന്റെ കണ്ണാടിയുടെ ദ്വാരത്തില്‍ പാമ്പ്; കല്ലാച്ചിയിൽ സ്‌കൂട്ടര്‍ ഓടിച്ചുകൊണ്ടിരിക്കെ യുവാവിന് കടിയേറ്റു

SHARE THIS ON

നാദാപുരം: കല്ലാച്ചിയില്‍ സ്കൂട്ടര്‍ ഓടിച്ചു കൊണ്ടിരിക്കെ യുവാവന് പാമ്ബുകടി ഏറ്റു. കല്ലാച്ചി പഴയ മാര്‍ക്കറ്റ് റോഡിലെ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരൻ ജാര്‍ഖണ്ഡ് സ്വദേശി മുഹമ്മദിനെയാണ് ശംഖ്‌വരയൻ കടിച്ചത്.

കല്ലാച്ചി ടാക്സി സ്റ്റാൻഡിന് സമീപത്താണ് സംഭവം. ബൈക്ക് നിര്‍ത്തിയിട്ടിരുന്ന സ്ഥലത്ത് പാമ്പിനെ ടാക്സി ജീവനക്കാരൻ കണ്ടിരുന്നു. ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും പിന്നീട് കണ്ടില്ല. സ്കൂട്ടിയുടെ മുൻവശത്ത് കണ്ണാടി ഉണ്ടായിരുന്നില്ല. ഈ ദ്വാരത്തില്‍ ഒളിച്ചിരുന്ന പാമ്പ് വണ്ടി ഓടിക്കുന്നതിനിടെ ഇടതു കൈക്ക് കടിക്കുകയായിരുന്നു. യുവാവിനെ നാട്ടുകാര്‍ ഉടൻ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!