KSDLIVENEWS

Real news for everyone

വീല്‍ചെയറില്ല; ആശുപത്രിയുടെ മൂന്നാം നിലയിലേക്ക് സ്കൂട്ടറോടിച്ച്‌ കയറ്റി യുവാവ്

SHARE THIS ON

ജയ്പൂര്‍: കാലൊടിഞ്ഞ മകനുമായി ചികിത്സക്കെത്തിയപ്പോള്‍ വീല്‍ചെയറില്ലെന്ന് അറിഞ്ഞതോടെ ആശുപത്രിയിലേക്ക് സ്കൂട്ടറോടിച്ച്‌ കയറ്റി പിതാവ്. രാജസ്ഥാനിലെ കൊത്തയിലെ ആശുപത്രിയിലാണ് സംഭവം. ഒടിഞ്ഞ കാലില്‍ പ്ലാസ്റ്ററിടാനായാണ് മകനെയും കൂട്ടി പിതാവ് ആശുപത്രിയിലെത്തിയത്. വീല്‍ചെയറില്ലെന്ന് അറിഞ്ഞതോടെ സ്കൂട്ടര്‍ ആശുപത്രി കെട്ടിടത്തിലേക്ക് ഓടിച്ചു കയറ്റി. തുടര്‍ന്ന് ലിഫ്റ്റിലും സ്കൂട്ടര്‍ കയറ്റി മകനെ മൂന്നാം നിലയിലെത്തുകയായിരുന്നു. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. വീല്‍ചെയറില്ലാത്തതിനാലാണ് ഇത് ചെയ്യേണ്ടി വന്നതെന്ന് അറിഞ്ഞതോടെ പൊലീസ് യുവാവിനെ പിന്തുണച്ചു. ചെയ്തത് ശരിയാണെന്നും ആശുപത്രിയില്‍ സൗകര്യങ്ങള്‍ കുറവായാല്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ഏത് മാര്‍ഗത്തിലൂടെയും സൗകര്യമൊരുക്കുമെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ആശുപത്രിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. വീല്‍ചെയര്‍ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വീല്‍ചെയറിന് ആവശ്യം അറിയിച്ച്‌ കത്ത് നല്‍കിയിരുന്നെങ്കിലും ഉന്നത അധികാരികള്‍ തള്ളുകയായിരുന്നെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!