നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച ഖത്തറിനെയും, യു.എ.ഇയെയും അഭിനന്ദിച്ച് ലോകരാജ്യങ്ങള്‍

നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച ഖത്തറിനെയും, യു.എ.ഇയെയും അഭിനന്ദിച്ച് ലോകരാജ്യങ്ങള്‍. ഇരു രാജ്യങ്ങളുടെയും തീരുമാനത്തെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അഭിനന്ദിച്ചു.
എംബസി തുറക്കാൻ വൈകിയെങ്കിലും യു.എ.ഇയുമായി ഖത്തറിലെ സൗഹൃദ ബന്ധം നേരത്തെ തന്നെ ഊഷ്മളമാക്കിയിരുന്നു. അമീര്‍ ശൈഖ് തമീം ബിൻ ഹമദ് ആല്‍ഥാനി നേരത്തെ യു.എ.ഇ സന്ദര്‍ശിക്കുകയും ലോകകപ്പ് ഫുട്ബാള്‍ വേളയില്‍ സൗദി, ഈജിപ്ത്, യു.എ.ഇ രാഷ്ട്ര തലവൻമാര്‍ ഖത്തറിന്‍റെ അതിഥികളായി ദോഹയിലെത്തുകയും ചെയ്തു.
സൗഹൃദം ശക്തമാക്കുന്ന ചുവടുവെപ്പാണ് ഇരുരാജ്യങ്ങളും നടത്തിയതെന്ന് ജി.സി.സി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി പ്രശംസിച്ചു. മേഖലയുടെ സ്ഥിരതയ്ക്കും സമാധാനത്തിനും ഈ നീക്കം ഏറെ സംഭാവനകള്‍ ചെയ്യുമെന്ന് തുര്‍ക്കിഷ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഗള്‍ഫ് ഐക്യത്തിലൂടെ മേഖലയുടെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താനും, ചരിത്രപരമായ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢപ്പെടുത്താനും ഇതിലൂടെ കഴിയുമെന്ന് ഒമാൻ പ്രതികരിച്ചു.

