മുപ്പതാം എഡിഷൻ എസ് എസ് എഫ് മുള്ളേരിയ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

മുള്ളേരിയ : രണ്ട് ദിനങ്ങളിലായി പൂത്തപ്പലത്ത് നടന്ന മുപ്പതാം എഡിഷൻ എസ് എസ് എഫ് മുള്ളേരിയ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. വിവിധ ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ കാനക്കോട് യൂണിറ്റ് ഒന്നാം സ്ഥാനവും പള്ളപ്പാടി സൗത്ത് രണ്ടാം സ്ഥാനവും നേടി. ഫായിസ് കാനക്കോട് സർഗ്ഗപ്രതിഭയും, റമീസ് കിന്നിംഗാർ കലാപ്രതിഭയും തെരഞ്ഞെടുത്തു.
സമാപന സംഗമം സെക്ടർ പ്രസിന്റ് സഹദ് ഹിമമിയുടെ അധ്യക്ഷതയിൽ സയ്യദ് പി എസ് ആറ്റക്കോയ അൽ ബാ ഹസൻ തങ്ങൾ വഞ്ചിക്കൽ ഉദ്ഘാടനം നിർവഹിച്ചു. എസ് എസ് എഫ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് സന്ദേശ പ്രഭാഷണം നടത്തി…

