KSDLIVENEWS

Real news for everyone

കോവിഡ് വ്യാപനം അതിരൂക്ഷം ; കർണ്ണാടകയിലും സ്കൂളുകൾ ഉടൻ തുറക്കില്ല

SHARE THIS ON

കർണ്ണാടക : കർണാടകയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ , സംസ്ഥാനത്ത് സ്കൂളുകൾ ഉടൻ തുറക്കില്ലെന്ന് മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ഡോ . കെ സുധാകർ . സ്കൂൾ തുറന്നു പ്രവർത്തിച്ചാൽ , കുട്ടികളിൽ രോഗവ്യാപനമുണ്ടാകാൻ സാധ്യതയുണ്ട് . രോഗവ്യാപനം കൂടിനിൽക്കുന്നതിനാൽ സ്കൂളുകൾ ഉടൻ തുറക്കേണ്ടെന്നാണ് വിദഗ്ധസമിതി സർക്കാരിന് നൽകിയ ഉപദേശം . കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഒട്ടേറെ ഡോക്ടർമാരും സ്കൂളുകൾ തുറക്കുന്നതിൽ ആശങ്കയറിയിച്ചു . നടപ്പു അധ്യയനവർഷം അവസാനിക്കാറായി വരുന്നതിനാൽ എല്ലാ വിദ്യാർഥികളെയും ജയിപ്പിക്കുന്നതായിരിക്കും ഉചിതമെന്നും എന്നാൽ , പത്താം ക്ലാസ് വിദ്യാർഥികളെ ജയിപ്പിക്കുന്ന കാര്യത്തിൽ കൂടുതൽ ചർച്ചകളും ആലോചനയും അനിവാര്യമെന്നും വിദഗ്ധകമ്മിറ്റി അഭിപ്രായപ്പെട്ടു . ഇതിനിടെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നതിനാൽ സ്കൂളുകൾ തുറക്കരുതെന്ന് മുൻമുഖ്യമന്ത്രിമാരായ
സിദ്ധരാമയ്യയും കുമാരസ്വാമിയും ആവശ്യപ്പെട്ടു . സ്വകാര്യ സ്കൂൾ ലോബിയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി കുട്ടികളുടെ ജീവൻവെച്ചു കളിക്കരുതെന്നും മുൻ മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടു . ചില സ്കൂൾ മാനേജ്മന്റ്കൾക്ക് പണമുണ്ടാക്കാൻ ധതിയാണെന്നും അവരുടെ താൽപര്യങ്ങൾക്കു സർക്കാർ വഴങ്ങരുതെന്ന് മുൻ മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!