കുമ്പള-ബദിയഡുക്ക-മുള്ളേരിയ റോഡിൽ ഒരേ നിറം ഒരേ വലിപ്പത്തിലുമുള്ള 64 ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ ഒരുങ്ങുന്നു

ബദിയഡുക്ക :കുമ്പള-ബദിയഡുക്ക-മുള്ളേരിയ റോഡിൽ ഒരേരീതിയിൽ 64 ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ ഒരുങ്ങുന്നു. റോഡ് വീതികൂട്ടി വികസിപ്പിക്കുന്നതിന്റെ ഭാഗമായി പല ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും പൊളിച്ചുമാറ്റിയിരുന്നു. ഈ സ്ഥലങ്ങളിൽ റോഡ് നിർമാണക്കരാർ ഏറ്റെടുത്ത ആർ.ഡി.എസ്. കമ്പനിയാണ് ഇവ നിർമിക്കുന്നത്.
സാധാരണമായി രാഷ്ട്രീയപാർട്ടികൾ, യുവജന സംഘടനകൾ, ക്ലബ്ബുകൾ എന്നിവ ഇഷ്ടമുള്ള നിറത്തിലും വലുപ്പത്തിലും നിർമിക്കുന്ന കാത്തിരിപ്പുകേന്ദ്രങ്ങൾ കണ്ടവർക്ക് ഇതൊരു കൗതുകക്കാഴ്ചയാണ്.
28 കിലോമീറ്ററിനുള്ളിൽ ഒരേ നിറത്തിലും വലുപ്പത്തിലും ഉള്ള 64 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളാണ് ഒരുങ്ങുന്നത്. കോൺക്രീറ്റ് ചെയ്ത് കൊരുപ്പുകട്ട പാകിയ തറയും ഇരുമ്പുതൂണുകളും ആകർഷകമായ മേൽക്കൂരയും കംപ്രസ്ഡ് സിമൻറ് പലകകൾ കൊണ്ടുള്ള ഇരിപ്പിടവും സ്ഥലനാമം രേഖപ്പെടുത്തിയ ബോർഡും ചേർന്നാണ് ഓരോന്നും സജ്ജീകരിച്ചത്
.https://chat.whatsapp.com/IgipdZGvVhE9yy1fTh5cDd

