KSDLIVENEWS

Real news for everyone

ആവശ്യമെങ്കിൽ KPCC അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനിൽക്കും, പാര്‍ട്ടിക്ക് ഹാനികരമായത് ചെയ്യില്ല- സുധാകരൻ

SHARE THIS ON

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിനു പിന്നാലെ പ്രതികരണവുമായി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. ആവശ്യമെങ്കില്‍ അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ തയ്യാറാണെന്ന് സുധാകരന്‍ അറിയിച്ചു. പാര്‍ട്ടിക്ക് ഹാനികരമാകുന്ന ഒന്നിനും താന്‍ നില്‍ക്കില്ല. ആവശ്യമെങ്കില്‍ കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനില്‍ക്കും. അതുസംബന്ധിച്ചുള്ള കാര്യങ്ങളുടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി. കോടതിയില്‍ വിശ്വാസമുണ്ട്. അന്വേഷണത്തെ നേരിടും. നിരപരാധിയാണെന്ന ഉറച്ച ആത്മവിശ്വാസമുണ്ട്. കേസിനെ നേരിടാന്‍ ഭയമോ ആശങ്കയോ ഇല്ലെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം, അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനിന്നുകൊണ്ട് അന്വേഷണം നേരിടണമെന്നതു സംബന്ധിച്ച ഔദ്യോഗിക ചര്‍ച്ചകളൊന്നും കോണ്‍ഗ്രസില്‍ ഇതുവരെ ഉണ്ടായിട്ടില്ല. സുധാകരന്‍ അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനില്‍ക്കുന്നതു സംബന്ധിച്ച് ചര്‍ച്ചചെയ്തിട്ടില്ലെന്നും സുധാകരനെ ജീവന്‍ കൊടുത്തും സംരക്ഷിക്കുമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!