KSDLIVENEWS

Real news for everyone

പണി’ കിട്ടും, വന്‍ പിഴയും! സംഭവിക്കാന്‍ പോകുന്ന 5 കാര്യം അറിയാം; ആധാര്‍-പാന്‍ ലിങ്കിങ് സമയപരിധി ഇതുവരെ നീട്ടിയില്ല

SHARE THIS ON

ന്യൂഡൽഹി: ആധാര്‍ – പാൻ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു. ജൂണ്‍ 30 ന് അവസാനിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും സമയ പരിധി നീട്ടുമെന്ന പ്രതീക്ഷളും ഉണ്ടായിരുന്നു.

എന്നാല്‍ ജൂണ്‍ 30 അവസാനിക്കുമ്ബോള്‍ സമയ പരിധി നീട്ടിയതായി ഒരു അറിയിപ്പും ഉണ്ടായിട്ടില്ല. ഇതോടെ ഇനിയെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. ജൂലൈ 1 മുതല്‍ ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാ പാൻ കാര്‍ഡുകളും പ്രവര്‍ത്തന രഹിതമാകുമെന്ന് സെൻട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് അറിയിച്ചിട്ടുണ്ട്. ഇത് മാത്രമല്ല, ആദായ നികുതി വകുപ്പ് പറയുന്നതനുസരിച്ച്‌ പൗരന്മാര്‍ അവരുടെ പാൻ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പിഴയും അടയ്ക്കണം.

ആധാര്‍ പാൻകാര്‍ഡുമായി ലിങ്ക് ചെയ്‌തില്ലെങ്കില്‍, ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുക, ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുക, അല്ലെങ്കില്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുക തുടങ്ങിയ സാമ്ബത്തിക ഇടപാടുകള്‍ക്ക് നിങ്ങളുടെ പാൻ ഉപയോഗിക്കാൻ കഴിയില്ലെന്നാണ് ഇതിനര്‍ത്ഥം. ഇത് മാത്രമല്ല ആധാറും പാനും ലിങ്ക് ചെയ്തില്ലെങ്കില്‍ താഴെ പറയുന്നതുപോലുള്ള നിരവധി പ്രത്യാഘാതങ്ങള്‍ ഉണ്ടാകും.

1. പ്രവര്‍ത്തനരഹിതമായ പാൻ ഉപയോഗിച്ച്‌ നിങ്ങള്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാൻ കഴിയില്ല

2. തീര്‍പ്പാക്കാത്ത റിട്ടേണുകള്‍ പ്രോസസ്സ് ചെയ്യില്ല

3. പ്രവര്‍ത്തനരഹിതമായ പാൻ കാര്‍ഡുകള്‍ക്ക് തീര്‍പ്പാക്കാത്ത റീഫണ്ടുകള്‍ നല്‍കാനാവില്ല

4. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്ബോഴുള്ള തെറ്റുകള്‍ പോലെ തീര്‍പ്പുകല്‍പ്പിക്കാത്ത നടപടികള്‍ പാൻ പ്രവര്‍ത്തനരഹിതമായാല്‍ പൂര്‍ത്തിയാക്കാൻ കഴിയില്ല

5. പാൻ പ്രവര്‍ത്തനരഹിതമാകുന്നതിനാല്‍ ഉയര്‍ന്ന നിരക്കില്‍ നികുതി കുറയ്ക്കേണ്ടി വരും.

മുകളില്‍ പറഞ്ഞവയ്‌ക്ക് പുറമേ, നികുതിദായകന് ബാങ്കുകളിലും മറ്റ് സാമ്ബത്തിക ഇടപാടുകളിലും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം, കാരണം എല്ലാത്തരം സാമ്ബത്തിക ഇടപാടുകള്‍ക്കുമുള്ള പ്രധാന കെവൈസി മാനദണ്ഡങ്ങളിലൊന്നാണ് പാൻ. 2023 മാര്‍ച്ച്‌ 31 ആയിരുന്നു ആദ്യം നിശ്ചയിച്ച കാലാവധി. എന്നാല്‍ പിന്നീട് ഇത് മൂന്ന് മാസം കൂടി നീട്ടി ജൂണ്‍ 30 വരെ ആക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!