KSDLIVENEWS

Real news for everyone

പുത്തിഗെ ഉറുമിയിൽ വീട്ടുകാരില്ലാത്ത നേരത്ത് മോഷണം; 2.30 ലക്ഷം രൂപ നഷ്ടപ്പെട്ടു

SHARE THIS ON

സീതാംഗോളി: കുടുംബാംഗങ്ങൾ ബന്ധുവീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്ത് വീട്ടിൽനിന്ന്‌ പണം കവർന്നു. പുത്തിഗെ പഞ്ചായത്തിലെ ഉറുമി പൊന്നങ്കളത്ത് പി.എം.മുഹമ്മദിന്റെ വീട്ടിൽനിന്നാണ് 2,30,000 രൂപ കവർന്നത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്.


വീടിന് സമീപത്തായി വ്യാപാരം നടത്തിവരികയാണ് മുഹമ്മദ്. ഞായറാഴ്ച രാവിലെ പത്തരയ്ക്ക് കുടുംബാംഗങ്ങൾ ബായാർ ചിപ്പാറിലെ ബന്ധുവീട്ടിലേക്ക് പോയി. അവിടെനിന്ന് വൈകീട്ട് മൂന്നിന് തിരിച്ചെത്തി.

ഈ സമയത്തിനിടയിലാണ് വീട്ടിൽ മോഷണം നടന്നത്. മുൻവശത്തെ വാതിലോ അടുക്കളയുടെ വാതിലോ തുറന്നതായി കാണുന്നില്ല. വീടിന്റെ വശങ്ങളിലുള്ള തട്ടുകളിലൂടെ മോഷ്ടാക്കൾ ഉള്ളിൽ കടന്നതാകാമെന്ന് സംശയിക്കുന്നതായി വീട്ടുകാർ പറഞ്ഞു. കുമ്പള ഇൻസ്പെക്ടർ ഇ.അനൂപ് കുമാർ, എസ്.ഐ. വി.കെ.അനീഷ് എന്നിവർ സ്ഥലത്തെത്തി. കാസർകോട്നിന്ന്‌ വിരലടയാള വിദഗ്‌ധരും പരിശോധന നടത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!