KSDLIVENEWS

Real news for everyone

ജെനിന്‍ അഭയാർത്ഥി ക്യാമ്പില്‍ ഇസ്രയേലിന്റെ കൂട്ടക്കുരുതി തുടരുന്നു; സ്ഥിതി ഗുരുതരം; ആയിരങ്ങളെ പുറന്തള്ളി സൈന്യം

SHARE THIS ON

ബെസ്റ്റ്ബാങ്കിലെ ജനീൻ അഭയാര്‍ഥി ക്യാമ്ബില്‍ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു. നിരവധി കെട്ടിടങ്ങള്‍ തകര്‍ത്ത സൈന്യം ക്യാമ്ബിലേക്കുള്ള വൈദ്യുതിയും വെള്ളവും തടഞ്ഞു.

തെല്‍ അവീവില്‍ ഫലസ്തീൻ പൗരൻ, കാര്‍ ഓടിച്ചുകയറ്റിയതിനെ തുടര്‍ന്ന് ഏഴ് ഇസ്രായേലുകാര്‍ക്ക് പരിക്കേറ്റു.

ജനങ്ങള്‍ തിങ്ങി താമസിക്കുന്ന ജെനിൻ അഭയാര്‍ഥി ക്യാമ്ബിലെ സൈനിക നടപടി ഉടനടി നിര്‍ത്തണമെന്ന യു.എൻ സെക്രട്ടറി ജനറലിെൻറ അഭ്യര്‍ഥന തള്ളിയ ഇസ്രായേല്‍ ലക്ഷ്യം നേടും വരെ ആക്രമണം തുടരുമെന്നാണ് വ്യക്തമാക്കുന്നത്. ജെനിൻ ആക്രമണത്തില്‍ നാല് കുട്ടികള്‍ ഉള്‍പ്പെടെ 10 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ജെനിൻ ക്യാമ്ബിലെ എണ്ണമറ്റ വസതികളാണ് സൈന്യം തകര്‍ത്തത്. അയ്യായിരത്തിലേറെ ഫലസ്തീൻകാര്‍ ഒറ്റ ദിവസം കൊണ്ട് ഭവനരഹിതരായി.. മൂവായിരം പേരെ ക്യാമ്ബില്‍ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി ഫലസ്തീൻ റെഡ്ക്രസൻറ് അറിയിച്ചു. വൈദ്യുതിയും വെള്ളവും നിലച്ചതോടെ ക്യാമ്ബിലെ ജീവിതം താളംതെറ്റി. ക്യാമ്ബിനുള്ളിലെ ഒരു ആശുപത്രിക്കു

നേരെ ഗ്യാസ് ബോംബാക്രമണം നടന്നു. പരിക്കേറ്റവര്‍ക്ക് ചികില്‍സ നല്‍കാനുള്ള സൗകര്യങ്ങള്‍ പോലും ഇസ്രായേല്‍ സൈന്യം തടഞ്ഞതായി ഫലസ്തീൻ റെഡ് ക്രസൻറ് നേതൃത്വം അറിയിച്ചു.

തെല്‍ അവീവില്‍ ഒരു ഫലസ്തീൻ പൗരൻ ഓടിച്ചുകയറ്റിയ കാറിടിച്ച്‌ 7 പേര്‍ക്ക് പരിക്കേറ്റ സാഹചര്യത്തില്‍ ഇസ്രായേലില്‍ ഉടനീളം സുരക്ഷ ശക്തമാക്കി. കാര്‍ ഓടിച്ചയാളുടെ ഹെബ്രോണിലെ താമസ കേന്ദ്രത്തില്‍ സൈന്യം ഇരച്ചുകയറി

ഇറാൻ പിന്തുണയോടെ ക്യാമ്ബിനുള്ളില്‍ തമ്ബടിച്ച ജെനിൻ ബ്രിഗേഡ് പോരാളി സംഘം ഇസ്രായേല്‍ സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ആക്രമണം ഉടനടി അവസാനിപ്പിക്കില്ലെന്ന സൂചനയാണ് ഇസ്രായേല്‍ നല്‍കുന്നത്.

നൂറുകണക്കിന് ഫലസ്തീൻ യുവാക്കളെ സൈന്യം അറസ്റ്റ് ചെയ്തു. ആയിരങ്ങള്‍ പ്രദേശത്തു

നിന്ന് ഒഴിഞ്ഞു പോകാനും നിര്‍ബന്ധിതരായി.. അറബ് മുസ്ലിം ലോകവും ചില യൂറോപ്യൻ രാജ്യങ്ങളും ഇസ്രായേല്‍ കടന്നുകയറ്റത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി. എന്നാല്‍ അമേരിക്കയും ബ്രിട്ടനും ഇസ്രായേല്‍ നടപടിയെ പിന്തുണച്ചു.

2002ലാണ് ഇതിനു മുമ്ബ് ജെനിൻ ക്യാമ്ബിനു നേര്‍ക്ക് ഇസ്രായേല്‍ ഏറ്റവും വലിയ സൈനിക നീക്കം നടത്തിയത്. അധിനിവിഷ്ട സൈന്യത്തിനെതിരെ സാധ്യമായ എല്ലാ ചെറുത്തുനില്‍പ്പും തുടരുമെന്ന് ഇസലാമിക് ജിഹാദും ഹമാസും വ്യക്തമാക്കി.

വെസ്റ്റ്ബാങ്കിലെ ജെനിൻ നഗരത്തിലെ ഫലസ്തീൻ അഭയാര്‍ത്ഥി ക്യാമ്ബിന് നേരെ ഇസ്രായേല്‍ അധിനിവേശ സേന നടത്തിയ ആക്രമണത്തെ കുവൈത്ത് അപലപിച്ചു. ആക്രമണം നിരവധി ഫലസ്തീനികളുടെ മരണത്തിനും പരിക്കിനും ഇടയാക്കിയതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഫലസ്തീൻ ജനതയ്‌ക്കെതിരെ ഇസ്രായേല്‍ സേന നടത്തുന്ന തുടര്‍ച്ചയായ

ആക്രമണങ്ങളില്‍ കുവൈത്ത് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇസ്രായേല്‍ നടപടി അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും, അന്താരാഷ്ട്ര കരാറുകളുടെയും ആസൂത്രിതവും നഗ്‍നവുമായ ലംഘനമാണ്. വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹവും യു.എൻ രക്ഷാസമിതിയും ഉടൻ ഇടപെടണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു.

ജെനിൻ നഗരത്തിനും വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ ക്യാമ്ബുകള്‍ക്കുമെതിരെ ഇസ്രായേല്‍ തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങളെ ഒമാനും അപലപിച്ചു. ഫലസ്തീൻ ജനതേയോടുള്ള ഐക്യദാര്‍ഢ്യം ആവര്‍ത്തിച്ച്‌ പറഞ്ഞ ഒമാൻ അവരുടെ നിയമാനുസൃതമായ അവകാശങ്ങള്‍ക്കും സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുമുള്ള പിന്തുണയും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ന്യായവും സമഗ്രവുമായ സമാധാനം സാക്ഷാത്കരിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം അതിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണമെന്നും ഒമാൻ അടിവരയിട്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!