കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയ നൈജീരിയക്കാരൻ പോലീസ് പിടിയിലായി

കൊച്ചി: കേരളത്തിലേക്ക് ലഹരി മരുന്ന് കടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയായ നൈജീരിയക്കാരന്‍ പൊലീസ് പിടിയിലായി. കൊച്ചിയിലടക്കം എം.ഡി.എം.എ എന്ന ലഹരി മരുന്ന് എത്തിച്ച സംഭവത്തിലാണ് ഇയാളെ ബംഗളൂരുവില്‍ നിന്നും പിടിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇടപ്പള്ളിയിലെ ഹോംസ്റ്റേയില്‍ നിന്നും 18 ഗ്രാം എം.ഡി.എം.എ കൊച്ചി പൊലീസ് പിടികൂടിയിരുന്നു. സംഭവ സ്ഥലത്ത് നിന്നും അറസ്റ്റിലായ മൂന്ന് പേരാണ് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തുന്നത് ബംഗളൂരുവില്‍ നിന്നാണെന്ന് പൊലീസിന് മനസിലായത്.
കൊച്ചി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ലഹരി മരുന്നിന്റെ ഉറവിടം കണ്ടെത്തുക, പ്രധാന കുറ്റവാളികളെ പിടികൂടുക എന്ന ലക്ഷ്യത്തോടെ ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതിലെ പ്രധാനി നൈജീരിയന്‍ സ്വദേശിയായ അമാം ചുകു ഒകേകയാണെന്ന് കണ്ടെത്തി. ഇയാള്‍ യുവാക്കളെ ഉപയോഗിച്ച് നൈറ്റ് പാര്‍ട്ടികളിലേക്കും മറ്റ് ആഘോഷങ്ങള്‍ക്കും എം.ഡി.എം.എ എത്തിച്ചു നല്‍കുകയായിരുന്നു. ഒരാഴ്ച്ചയോളം ബാംഗളൂരിവിലെ ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച ശേഷമാണ് പിടികൂടിയത്. മയക്കുമരുന്ന് ശൃംഖലയില്‍ കണ്ണികള്‍ ആയിരുന്ന നാല് മലയാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ സ്വദേശികളായ മുഹമ്മദ് റിയാസ്, മുഹമ്മദ് ഷഹദ്, മുഹമ്മദ് ഷിഹാസ്, യാസീന്‍ എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് രേഖപ്പെടുത്തിയത്.

