KSDLIVENEWS

Real news for everyone

അപകടമൊളിപ്പിച്ച് കൂറ്റൻ മരവും മതിലും; തളങ്കര പള്ളിക്കാലിൽ ഏത് നിമിഷവും കടപുഴകി വീഴാറായ കൂറ്റൻ മരം വൻ ഭീഷണി ഉയർത്തുന്നു

SHARE THIS ON

തളങ്കര : പള്ളിക്കാലിൽ തീവണ്ടിപ്പാളത്തോട്‌ ചേർന്നുനിൽക്കുന്ന മതിലും കൂറ്റൻ മരവും അപകടഭീഷണി ഉയർത്തുന്നു. ഏതുനിമിഷവും കടപുഴകാവുന്ന നിലയിലാണ് മരം. അതിനോട്‌ ചേർന്നുനിൽക്കുന്ന മതിലിന്റെ ഒരുഭാഗം ഒരു വശത്തേക്ക്‌ ചെരിഞ്ഞാണ് നിൽക്കുന്നത്.‌ ആസ്പത്രി, പള്ളി, സ്കൂൾ തുടങ്ങിയ സ്ഥലത്തേക്കുള്ള പ്രധാന പാതയാണിത്. ബസ് കാത്തിരിപ്പുകേന്ദ്രവും ക്ലബും ഇവിടെയാണുള്ളത്. വൈകുന്നേരങ്ങളിൽ സ്കൂൾ കുട്ടികൾ ധാരാളമായി ഇവിടെ ബസ് കാത്തുനിൽക്കാറുണ്ട്. വൈദ്യുതക്കമ്പികളും മരത്തോട് ചേർന്നുനിൽക്കുന്നുണ്ട്. മരമോ മതിലോ ഇത് രണ്ടുമോ തകർന്നുവീണാൽ വലിയ ദുരന്തമാണ് സംഭവിക്കാൻപോകുന്നത്. കാലവർഷം ശക്തമായതോടെ ഈ പ്രദേശത്തുകാർ വലിയ ആശങ്കയിലാണ്. റെയിൽവേ സ്റ്റേഷൻ മുതൽ ഈപ്രദേശംവരെയുള്ള റോഡരികിൽ റോഡിലേക്ക് നീണ്ടുകിടക്കുന്ന അപകടകരമായ രൂപത്തിലുള്ള മരങ്ങൾ ധാരാളമുണ്ട്. ദുരന്തം സംഭവിക്കുന്നതിന്റെ മുമ്പായി അധികൃതർ കണ്ണുതുറക്കേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!