KSDLIVENEWS

Real news for everyone

ഇല കണ്ട് വിളയേതെന്ന് രാഹുലും പ്രിയങ്കയും തിരിച്ചറിഞ്ഞാല്‍ രാഷ്ട്രീയം വിടാമെന്ന് കേന്ദ്രമന്ത്രി

SHARE THIS ON

ന്യൂഡൽഹി: കാർഷിക ബില്ലുകൾക്കെതിരായ കോൺഗ്രസ് പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിമർശിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്. രാഹുലും പ്രിയങ്കയും രാജ്യത്തെ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ആടിനെയും ചെമ്മരിയാടിനെയും തിരിച്ചറിയാനാകാത്തവരാണ് രാഹുലും പ്രിയങ്കയും. പാടത്തെ വിളകളുടെ ഇലകൾ കണ്ട് അതേത് വിളയാണെന്ന് തിരിച്ചറിയാൻ ഗാന്ധി സഹോദരങ്ങൾക്ക് സാധിക്കുമെങ്കിൽ താൻ രാഷ്ട്രീയം ഉപേക്ഷിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
കാർഷികനിയമങ്ങൾക്കെതിരേ പഞ്ചാബിൽ ഖേതി ബച്ചാവോ യാത്ര എന്ന പേരിൽ മൂന്നുദിവസത്തെ പ്രതിഷേധ പരിപാടികൾ കോൺഗ്രസ് നടത്തിയിരുന്നു. ഇതിനുപുറമേ രാജ്യമെമ്പാടും കാർഷിക നിയമങ്ങൾക്കെതിരായി കോൺഗ്രസ് പ്രതിഷേധങ്ങൾ നടത്തുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിനെയും പ്രിയങ്കയെയും വിമർശിച്ച് കേന്ദ്രമന്ത്രിയെത്തിയത്. ബിജെപി കർഷക വിഭാഗത്തിന്റെ ദേശീയ ജനറൽ സെക്രട്ടറിയാണ് അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!