KSDLIVENEWS

Real news for everyone

സീതാംഗോളിയിലെ ക്വാട്ടേഴ്സ് ഉടമ തോമസ് ക്രാസ്റ്റയുടെ കൊലപാതകം: നഷ്ടപ്പെട്ട സ്വർണം വീണ്ടെടു

SHARE THIS ON

കാസർകോട് : സീതാംഗോളി പിലിപ്പള്ളത്തെ കുഴൽക്കിണർ കരാറുകാരനെ കൊലപ്പെടുത്തി മൃതദേഹം കക്കൂസ് ടാങ്കിൽ തള്ളിയ കേസിൽ രണ്ടാം പ്രതിയെയും പോലീസ് അറസ്റ്റ് ചെയ്തു.

തോമസ് ക്രാസ്റ്റയെ (63) കൊലപ്പെടുത്തിയ കേസിലാണ് അയൽവാസികളായ രണ്ടുപേരെ പോലീസ് പിടിച്ചത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഒന്നാം പ്രതി സീതാംഗോളി പിലിപ്പള്ളത്തെ ചൗക്കാർ വീട്ടിൽ മുനീറിന്റെ ഭാര്യാസഹോദരനായ അശ്രഫിനെയാണ് (38) പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിനുശേഷം കർണാടകയിലേക്ക് കടന്ന പ്രതികളെ പോലീസ് ഫോൺരേഖകളുടെ സഹായത്തോടെയാണ് പിടിച്ചത്. കൊല്ലപ്പെട്ട തോമസിന്റെ ശരീരത്തുണ്ടായിരുന്ന സ്വർണത്തിനുവേണ്ടിയാണ് പ്രതികൾ കൊലനടത്തിയത്.മരണസമയത്ത് തോമസ് ക്രാസ്റ്റയുടെ കഴുത്തിലുണ്ടായിരുന്ന നാലരപ്പവനോളം തൂക്കമുള്ള സ്വർണമാലയും ഒരുപവനോളം തൂക്കമുള്ള മോതിരവും പോലീസ് വീണ്ടെടുത്തു. പ്രതികളിത് സീതാംഗോളിക്ക് സമീപത്തെ രണ്ടു തട്ടാൻമാർക്ക് വിറ്റിരുന്നു. ഇവിടെനിന്നാണ് പോലീസ് സ്വർണം വീണ്ടെടുത്തത്.ഇതോടൊപ്പം പ്രതികൾ കൃത്യം നടത്തുന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ, തലയ്ക്കടിക്കാൻ ഉപയോഗിച്ച ഇരുമ്പുദണ്ഡ്, ചെങ്കല്ല്, മൃതദേഹം പൊതിയാൻ ഉപയോഗിച്ച ജനൽകർട്ടനു സമാനമായ മറ്റൊരു കർട്ടൻ, കയർ തുടങ്ങിയവയും ഒന്നാം പ്രതിയുടെ വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയിൽ കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!