KSDLIVENEWS

Real news for everyone

ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ വ്യാപക സംഘർഷം; എട്ട് പേർ കൊല്ലപ്പെട്ടു

SHARE THIS ON

ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ വ്യാപക സംഘർഷം. ബിജെപി, കോൺഗ്രസ്, സിപിഎം, തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ആക്രമണങ്ങളിൽ എട്ട് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അഞ്ച് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ഒരു സിപിഎം പ്രവർത്തകനും ഒരു ബിജെപി പ്രവർത്തകനും കൊല്ലപ്പെട്ടു.  കൂച്ച്ബീഹാറിൽ പോളിംഗ് ബൂത്തിന് നേരെ ആക്രമണമുണ്ടായി. അക്രമികൾ ബാലറ്റ് പേപ്പറുകൾ കത്തിച്ചതോടെ തെരഞ്ഞെടുപ്പ് തടസ്സപ്പെട്ടു. മാൽഡയിലെ മണിക്ക്‌ചെക്കിൽ ക്രൂഡ് ബോംബ് ആക്രമണത്തിൽ തൃണമൂൽ പ്രവർത്തകന് പരുക്കേറ്റു. റെജിനഗർ, തുഫംഗഞ്ച്, ഖർഗ്രാം എന്നിവിടങ്ങളിലായി മൂന്ന് പേർ കൊല്ലപ്പെട്ടു. കോൺഗ്രസ്, സിപിഎം, ബിജെപി പ്രവർത്തകർ ആക്രമണം അഴിച്ചുവിടുകയാണെന്ന് തൃണമൂൽ ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!