KSDLIVENEWS

Real news for everyone

മുംബൈയില്‍6000 കിലോഗ്രാം ഭാരമുള്ള ഒരു ഇരുമ്ബ് പാലം മോഷ്ടിക്കപ്പെട്ട സംഭവം; നാല് പേരെ അറസ്റ്റു ചെയ്തു

SHARE THIS ON

മുംബൈയില്‍ നിന്ന് 90 അടി നീളവും, 6000 കിലോഗ്രാം ഭാരമുള്ള ഒരു ഇരുമ്ബ് പാലം മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ നാല് പേരെ അറസ്റ്റു ചെയ്തു. മുംബൈയിലെ മലാഡ് വെസ്റ്റില്‍ നിന്ന് കഴിഞ്ഞ മാസം 26 നാണ് പാലം മോഷണം പോയതെന്നാണ് വിവരം. അദാനി ഇലക്‌ട്രിസിറ്റിൻ്റെ വലിയ വൈദ്യുതി കേബിളുകള്‍ കൊണ്ടുപോകുന്നതിനാണ് താല്‍ക്കാലിക ഇരുമ്ബ് പാലം നിര്‍മ്മിച്ചതെന്ന് ബംഗൂര്‍ നഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഈ വര്‍ഷം ഏപ്രിലില്‍ ഇവിടെ ഒരു കോണ്‍ക്രീറ്റ് പാലം വന്നതിനെ തുടര്‍ന്ന് ഇരുമ്ബ് പാലം മറ്റൊരു സ്ഥലത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് ജൂണ്‍ 26 ന് അദാനി ഇലക്‌ട്രിസിറ്റി അധികൃതര്‍ പാലം പരിശോധിക്കാനെത്തിയപ്പോഴാണ് പാലം കാണാനില്ലെന്ന് കണ്ടെത്തിയത്.

പാലം നിര്‍മ്മിക്കുന്നതിന് കരാര്‍ ഏറ്റെടുത്ത കമ്ബനി തന്നെ ഇത് സംബന്ധിച്ച്‌ ബംഗൂര്‍ നഗര്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ ചിലര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച്‌ പാലം
മുറിച്ചുമാറ്റുകയും പിന്നീട് എടുത്തുകൊണ്ടുപോവുകയുമായിരുന്നു എന്ന് പൊലീസ് മനസ്സിലാക്കി.

ഇവിടെ സിസിടിവി ഇല്ലാതിരുന്നതിനാല്‍ സമീപ പ്രദേശങ്ങളില്‍ സ്ഥാപിച്ചിരുന്ന ക്യാമറകളിലെ ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു കേസന്വേഷണം. നിലവില്‍ പാലം മോഷണവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!