ചൗക്കി ഉജിർക്കുളത്ത് കുളിക്കാൻ കുളത്തിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

ചൗക്കി : ചൗക്കി ഉജിർക്കുളത്ത് കുളിക്കാൻ കുളത്തിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. നെല്ലിക്കുന്ന് കടപ്പുറത്തെ രവി ശോഭ ദമ്പതികളുടെ മകൻ രജീഷ് (20)യാണ് മരിച്ചത്. ചൗക്കി ഉജിർകുളത്തിൽ ഞായറാഴ്ച രാവിലെയോടെയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടയിൽ മുങ്ങിത്താഴുകയായിരുന്നു. മൃതദേഹം ഇപ്പോൾ കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

