KSDLIVENEWS

Real news for everyone

ഉന്നതർക്ക് ലഭിച്ചേക്കാം ; സ്വപ്ന സുരേഷിന്റെ മൊഴി പകർപ്പ് നൽകാനാവില്ലെന്ന് കസ്റ്റംസ്

SHARE THIS ON

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ പകര്‍പ്പ് നല്‍കാനാവില്ലെന്ന് കസ്റ്റംസ് ഹൈക്കോടതിയില്‍. മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സ്വപ്‌ന സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്താണ് കസ്റ്റംസ് നിലപാട് വ്യക്തമാക്കിയത്.

മൊഴിയുടെ പകര്‍പ്പ് നല്‍കിയാല്‍ കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഉന്നതര്‍ക്ക് ലഭിക്കുമെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റംസ് അറിയിച്ചു.

ക്രിമിനല്‍ നടപടിച്ചട്ടപ്രകാരവും തെളിവു നിയമ പ്രകാരവും അന്വേഷണ സമയത്ത് നല്‍കിയ മൊഴി പ്രതിക്ക് ലഭ്യമാക്കുന്നതിന് വിലക്കുണ്ട്. സുപ്രീം കോടതി തന്നെ പല കേസുകളിലും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും കസ്റ്റംസ് ബോധിപ്പിച്ചു.ഹര്‍ജി വിധി പറയാനായി കോടതി മാറ്റി.

പ്രത്യേക സാമ്ബത്തിക കോടതി ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് സ്വപ്‌ന ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, നയതന്ത്ര പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ കൂടുതല്‍ സ്വര്‍ണം കടത്താന്‍ ആസൂത്രണം നടത്തിയിരുന്നുവെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. ഭാവിയില്‍ തുടര്‍ച്ചയായ സ്വര്‍ണക്കള്ളക്കടത്തിന് ഒന്നാം പ്രതി സരിത് രേഖകള്‍ തയ്യാറാക്കിയിരുന്നുവെന്നും ഇത് സംബസിച്ച ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചുവെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.

ഏഴാം പ്രതിയും സ്വര്‍ണക്കടത്തിലെ മുഖ്യകണ്ണികളില്‍ ഒരാളുമായ ഷാഹുല്‍ ഹമീദിന്റെ ജാമ്യാപേക്ഷയിലാണ് എന്‍ഐഎ പുതിയ വിവരങ്ങള്‍ അറിയിച്ചത്.

എന്‍ഐഎ യുടെ ആവശ്യപ്രകാരം അഞ്ച് പ്രതികളുടെ കസ്റ്റഡി കോടതി അനുവദിച്ചു. അബ്‌ദു പി.ടി.(9), മുഹമ്മദലി (12), ഷറഫുദ്ദീന്‍ കെ.ടി. (13), മുഹമ്മദ് ഷെഫീക്ക് (14) ഹംജദ് അലി (19) എന്നിവരെവബുധനാഴ്‌ച വരെയാണ് കസ്റ്റഡിയില്‍ വിട്ടത്.

ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മൊഴികളില്‍ വ്യക്തത വരുത്തുന്നതിനാണ് പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെട്ടത്.

ജാമ്യാപേക്ഷ നല്‍കിയവരില്‍ അഞ്ച് പേരെയാണ് കസ്റ്റഡിയില്‍ വിട്ടത്.ഇവരെ കൂടാതെ സ്വപ്‌നയും സരിത്തും പ്രത്യേക ജാമ്യാപേക്ഷകള്‍ നല്‍കിയിട്ടുണ്ട്. എല്ലാ ജാമ്യാപേക്ഷകളും കോടതി വ്യാഴാഴ്‌ച പരിഗണിക്കും.

.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!