KSDLIVENEWS

Real news for everyone

യുഎഇയില്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

SHARE THIS ON

ദുബായ് > രാജ്യത്തെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണമന്ത്രാലയം.

കണക്കുകള്‍ അനുസരിച്ച്‌ 80,000 സ്വദേശികളാണ് സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നത്. സ്വകാര്യ തൊഴില്‍ മേഖലകളില്‍ കൂടുതല്‍ ജോലിഅവസരങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ എടുത്ത നടപടികള്‍ ഫലം കണ്ടുവെന്നാണ് മാനവവിഭവശേഷി മന്ത്രാലയത്തിൻറെ വിലയിരുത്തല്‍.

2018 നേക്കാള്‍ മൂന്നിരട്ടി വര്‍ദ്ധനവാണ് 2023 ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2022 ല്‍ നടപ്പിലാക്കിയ സ്വദേശി വല്‍ക്കരണ നടപടികള്‍ എമിറാത്തികളുടെ തൊഴില്‍ ശേഷി ഊര്‍ജ്ജിതപ്പെടുത്തി. 2021ല്‍ 29,810 പേരാണ് സ്വകാര്യ മേഖലയിലുണ്ടായിരുന്നത്. 2022 ല്‍ ഇത് 50228 ആയി ഉയര്‍ന്നു.നിലവില്‍ 17,000 ത്തോളം സ്വകാര്യകമ്ബനികള്‍ എമിറാത്തികളെ നിയമിച്ചിട്ടുണ്ട്. 2022 നെ അപേക്ഷിച്ച്‌ 57 ശതമാനമാണ് വര്‍ദ്ധനവ്.

വിവിധ എമിറേറ്റുകളുടെ കണക്കുകള്‍ വിലയിരുത്തുമ്ബോള്‍ ദുബായിലാണ് സ്വദേശി വല്‍ക്കരണ തോത് ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്നത്. 47.4 ശതമാനം എമിറാത്തികളാണ് ദുബായില്‍ ജോലി ചെയ്യുന്നത്. അബുദബിയില്‍ 38.6 പേരും ജോലി ചെയ്യുന്നു. ഷാര്‍ജയില്‍ 7.1 ശതമാനവും അജ്മാനില്‍ 2.5 ശതമാനവും റാസല്‍ഖൈമയില്‍ 2 ശതമാനവും ഫുജൈറയില്‍ 1.7 ശതമാനവുമാണ് സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്ന സ്വദേശികള്‍. ഉമ്മുല്‍ ഖുവൈനിലാണ് ഏറ്റവും കുറവ് 0.7 ശതമാനം. വ്യാപാരസേവനങ്ങള്‍, ഭരണപരമായ സേവനങ്ങള്‍, വ്യാപാര-അറ്റകുറ്റപ്പണി സ്ഥാപനങ്ങള്‍, ചെറുകിട-മൊത്തവ്യാപാര സ്ഥാപനങ്ങള്‍, നിര്‍മാണം, സിവില്‍ എൻജിനീയറിംഗ് തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ സ്വദേശികള്‍ ജോലി ചെയ്യുന്നത്.

സ്വദേശിവല്‍ക്കരണം വിപുലപ്പെടുത്തുന്നതിൻറെ ഭാഗമായി 20 ജീവനക്കാരുളള സ്വകാര്യകമ്ബനികളിലും സ്വദേശി ജീവനക്കാരെ നിയമിക്കണമെന്നാണ് മാനവ വിഭവശേഷി മന്ത്രാലയത്തിൻറെ പുതിയ നിര്‍ദ്ദേശം. 20 മുതല്‍ 49 വരെ ജീവനക്കാരുളള കമ്ബനികളില്‍ 2024 മുതല്‍ വര്‍ഷത്തില്‍ ഒരു സ്വദേശിയെയെങ്കിലും നിയമിക്കണമെന്നതാണ് നിര്‍ദ്ദേശം. 50 ലധികം ജീവനക്കാരുളള കമ്ബനികളില്‍ നിശ്ചിത അനുപാതത്തില്‍ നടപ്പിലാക്കിയ ശേഷമാണ് കൂടുതല്‍ ചെറുകിട കമ്ബനികളിലേക്ക് സ്വദേശിവല്‍ക്കരണം വിപുലീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!