KSDLIVENEWS

Real news for everyone

ജെറ്റ് എയര്‍വേയ്സിന് പറക്കാന്‍ അനുമതി; എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കി ഡിജിസിഎ

SHARE THIS ON

ദില്ലി: നീണ്ട ഇടവേളയ്ക്ക് ശേഷം വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാൻ ജെറ്റ് എയര്‍വേയ്സിന് ഡിജിസിഎ അനുമതി നല്‍കി.

ജൂലൈ 28-ന് ഡിജിസിഎ ജെറ്റ് എയര്‍വേയ്സിന് എഒസി നല്‍കി. ഇതോടെ സെൻസെക്സില്‍ ജെറ്റ് എയര്‍വേസിന്റെ ഓഹരികള്‍ 5% ഉയര്‍ന്ന് 50.80 രൂപയിലെത്തി.

ഒരിക്കല്‍ ഇന്ത്യയുടെ വ്യോമയാന രംഗത്ത് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കമ്ബനിയായിരുന്നു ജെറ്റ് എയര്‍വേയ്സ്. 2019 ല്‍ നിലത്തിറക്കിയ ജെറ്റ് എയര്‍വേയ്സ് വിമാനങ്ങള്‍ ഇപ്പോള്‍ വീണ്ടും ഒരു ടേക്ക്‌ഓഫിനായി ഒരുങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ ജെറ്റ് എയര്‍വെയ്സ് പറക്കലിനായി തയ്യാറെടുക്കുന്നുണ്ട്.

ജെറ്റ് എയര്‍വേസിന്റെ എഒസി കഴിഞ്ഞ വര്‍ഷം മെയ് 20 ന് ലഭിച്ചിരുന്നെങ്കിലും സര്‍ട്ടിഫിക്കറ്റിന്റെ സാധുത ഈ വര്‍ഷം മെയ് മാസത്തില്‍ അവസാനിച്ചിരുന്നു.

2019 ഏപ്രിലില്‍, നരേഷ് ഗോയലിൻറെ നേതൃത്വത്തിലായിരുന്ന ജെറ്റ് എയര്‍വെയ്സ് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയപ്പോഴാണ് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചത്. പിന്നീട് ജെറ്റ്

എയര്‍വെയ്‌സിനെ ഏറ്റെടുക്കാനായി എത്തിഹാദ് ഉള്‍പ്പടെയുള്ള വിദേശ എയര്‍വേയ്സുകള്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. കടം കയറിയ കമ്ബനി ഏറ്റെടുക്കാൻ ഒടുവില്‍ ദുബയിലെ വ്യവസായിയായ മുരാരി ജലാനും യുകെയിലെ കല്‍റോക്ക് ക്യാപിറ്റലും തയ്യാറാവുകയായിരുന്നു. ജലാൻറെ കമ്ബനിയും കല്‍റോക്കും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യമാകും ജെറ്റ് എയര്‍വേസിനെ ഇനി നയിക്കുക. ഇരുപത്തിയൊമ്ബതാം ജന്മദിനത്തിലാണ് ജെറ്റ് എയര്‍വെയ്സിൻറെ ആദ്യ പരീക്ഷണ പറക്കല്‍ നടന്നത്. ഇരുപത് വിമാനങ്ങള്‍ ഉപയോഗിച്ചാവും ജെറ്റ് എയര്‍വേയ്സിൻറെ രണ്ടാം വരവിൻറെ തുടക്കം എന്നാണ് സൂചന. സ്പൈസ് ജെറ്റ് ഉള്‍പ്പടെയുള്ള കമ്ബനികള്‍ക്ക് വാടകയ്ക്ക് നല്‍കിയ വിമാനങ്ങള്‍ ജെറ്റ് ഏയര്‍വേയ്സ് ഇതിനായി തിരിച്ചു വിളിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!