KSDLIVENEWS

Real news for everyone

എല്ലാ കടകളിലും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണം; പൊതു വിപണിയിലെ പരിശോധന ശക്തമാക്കി ജില്ലാ കലക്ടർ

SHARE THIS ON

കാസർകോട്∙ പൊതു വിപണിയിലെ പരിശോധന ശക്തമാക്കി കലക്ടർ കെ.ഇമ്പശേഖർ. കാസർകോട് പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ മുപ്പതോളം കടകളിൽ കലക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. സൂപ്പർ മാർക്കറ്റ്, പച്ചക്കറി കടകൾ, പലചരക്ക് കടകൾ, ചിക്കൻ സ്റ്റാളുകൾ, ബേക്കറികൾ, മാർക്കറ്റിനകത്തെ കടകൾ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. എല്ലാ കടകളിലും വില വിവര പട്ടിക പ്രദർശിപ്പിക്കണമെന്ന് കലക്ടർ നിർദേശിച്ചു. പലചരക്ക് കടകളിലെ അഞ്ചോളം വ്യത്യസ്ത ഇനങ്ങളിലുള്ള മുളകുകൾക്ക് ഓരോന്നിനും മുകളിൽ വില വിവരം പ്രദർശിപ്പിക്കുന്ന പ്ലക്കാർഡുകൾ നൽകണമെന്നും കലക്ടർ പറഞ്ഞു. റോഡരികിൽ കച്ചവടം നടത്തുന്ന കച്ചവടക്കാരോടും വില വിവരം പ്രദർശിപ്പിക്കണമെന്ന് കലക്ടർ നിർദേശിച്ചു. പരിശോധനയിൽ എഡിഎം കെ.നവീൻ ബാബു, ജില്ലാ സപ്ലൈ ഓഫിസർ എ.സാജിദ്, താലൂക്ക് സപ്ലൈ ഓഫിസർ കെ.വി.ദിനേശൻ, കാസർകോട് താലൂക്ക് റേഷനിങ് ഇൻസ്‌പെക്ടർമാരായ എൻ.അനിൽ കുമാർ, കെ.പി.ബാബു, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ എം.രതീഷ്, ലീഗൽ മെട്രോളജി അസിസ്റ്റന്റ് ഇൻസ്പെക്ടർ പി.ശ്രീജിത്ത്, സപ്ലൈ ഓഫിസ് ഹെഡ് ക്ലാർക്ക് ബി.ബി.രാജീവ്, ഡ്രൈവർമാരായ പി.ബി.അൻവർ, പി.അജിത്ത് തുടങ്ങിയവർ പങ്കെടുത്തു. വെള്ളരിക്കുണ്ട് താലൂക്കിൽ ഭീമനടിയിലെ പഴം-പച്ചക്കറി കടകൾ, സൂപ്പർമാർക്കറ്റ്, പലചരക്ക് കടകളിൽ സബ് കലക്ടർ  സൂഫിയാൻ അഹമ്മദിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. താലൂക്ക് സപ്ലൈ ഓഫിസർ ടി.സി.സജീവൻ, റേഷനിങ്  ഇൻസ്‌പെക്ടർ ജാസ്മിൻ കെ ആന്റണി, കെ.കെ.രാജീവൻ, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടിങ്  അസിസ്റ്റന്റ് പി.വി.വിനുകുമാർ, സീനിയർ ക്ലാർക്കുമാരായ സി.എം.ദിനേശ് കുമാർ, ബിനോയ് ജോർജ്, മുകേഷ്, പ്രസന്നൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ്, ഭക്ഷ്യസുരക്ഷാ ലൈസൻസ് പരിശോധിച്ചു.  ഉദുമ, പാലക്കുന്ന് ഭാഗങ്ങളിൽ ഡപ്യൂട്ടി കലക്ടർ വി.എൻ.ദിനേശ് കുമാറിന്റെ നേതൃത്വത്തിൽ പഴം-പച്ചക്കറി, സൂപ്പർമാർക്കറ്റ്, പലചരക്ക് കടകൾ, ചിക്കൻ സ്റ്റാളുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഉദുമയിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത കടകൾക്ക് നോട്ടിസ് നൽകി. താലൂക്ക് സപ്ലൈ ഓഫിസർ കെ.എൻ.ബിന്ദു, റേഷനിങ് ഓഫിസർമാരായ ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ഇ.വി.പവിത്രൻ, റേഷനിങ് ഓഫിസർമാരായ എം.കെ.സെയ്ഫുദ്ദീൻ, പി.കെ.ശശി, ഇമ്മാനുവൽ സെബാസ്റ്റ്യൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!