താനൂർ കസ്റ്റഡി മരണം: താമിർ ജിഫ്രിയെ പൊലീസ് മർദിച്ച് കൊലപ്പെടുത്തി, മുഖ്യമന്ത്രിയ്ക്ക് പരാതി നൽകുമെന്ന് കുടുംബം

താനൂർ കസ്റ്റഡി മരണത്തിൽ പൊലീസിനെതിരെ ആരോപണവുമായി മരിച്ച താമിർ ജിഫ്രിയുടെ കുടുംബം. താമിറിനെ പൊലീസ് മർദിച്ചു കൊലപ്പെടുത്തിയതെന്ന് സഹോദരൻ ഹാരിസ് ജിഫ്രി ട്വന്റിഫോറിനോട് പറഞ്ഞ. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലുടൻ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക് പരാതി നൽകുമെന്നും കുടുംബം പറയുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ താമിറിനെ മർദനമേറ്റതായി കണ്ടെത്തിയതിന് പിന്നാലെയാണ് പൊലീസിനെതിരെ ആരോപണവുമായി കുടുംബം രംഗത്ത് വന്നിരിക്കുന്നത്. മരണ വിവരം തന്നെ മണിക്കൂറുകൾ വൈകിയാണ് കുടുംബത്തെ അറിയിച്ചത്. താമിറിന് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും പൊലീസ് മർദിച്ചു കൊലപ്പെടുത്തിയതാണെന്നും കുടുംബം ആരോപിക്കുന്നു.

