KSDLIVENEWS

Real news for everyone

ആനയെ ഓടിക്കാൻ ഇന്ന് സ്കൂളിന് അവധി; സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ അറിയിച്ചതിനെത്തുടർന്ന് അവധി പ്രഖ്യാപിച്ചത് കാനത്തൂർ ഗവ.യുപി സ്കൂളിന്

SHARE THIS ON

ബോവിക്കാനം: കാനത്തൂരിലും പരിസരത്തും ഭീഷണിയായ കാട്ടാനകളെ തുരത്തുന്നതിന്റെ ഭാഗമായി ഇന്നു കാനത്തൂർ ഗവ.യുപി സ്കൂളിന് അവധി പ്രഖ്യാപിച്ചു. സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ രേഖാമൂലം അറിയിച്ചതിനെത്തുടർന്നാണ് അവധി പ്രഖ്യാപിച്ചത്. ഡിഎഫ്ഒ കെ.അഷ്റഫ് ഇന്നലെ പ്രദേശം സന്ദർശിച്ച് പഞ്ചായത്ത് പ്രസിഡന്റ് പി.വി.മിന, ആനക്കാര്യം കർഷകക്കൂട്ടായ്മ ചെയർമാൻ എം.രാഘവൻ നായർ തുടങ്ങിയവരുമായി വിഷയം ചർച്ചചെയ്തു.

3 ദിവസംകൊണ്ട് 2 ആനകളെയും അതിർത്തിയിലെ സോളർ തൂക്കുവേലി കടത്തുകയാണു ലക്ഷ്യം. ആനകളെ ഓടിക്കുമ്പോൾ അവ സ്കൂൾ പരിസരത്തിലൂടെ പോകാനുള്ള സാധ്യതയെത്തുടർന്നാണ് അവധി നൽകാൻ തീരുമാനിച്ചത്. സ്കൂളിൽനിന്ന് 200 മീറ്റർ മാറിയുള്ള കാട്ടിലാണ് ആനകളുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!