KSDLIVENEWS

Real news for everyone

ഡോ.വന്ദന ദാസ് കൊലപാതകം; പ്രതി സന്ദീപിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു

SHARE THIS ON

തിരുവനന്തപുരം: ഡോ.വന്ദന ദാസ് കൊലപാതകക്കേസിലെ പ്രതി സന്ദീപിനെ വിദ്യാഭ്യാസ വകുപ്പ് ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

കൊല്ലം നെടുമ്ബന യുപി സ്‌കൂളിലെ അധ്യാപകനായിരുന്നു പ്രതി സന്ദീപ്. സംഭവത്തിന് പിന്നാലെ ഇയാളെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പല തവണ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും ഇയാളുടെ മറുപടി തൃപ്തികരമായിരുന്നില്ല.

അവസാനം നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടിയില്‍ പ്രതി കൊലപാതകം നടത്തിയതായി സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലം വിദ്യാഭ്യാസവകുപ്പ് ഉപഡയറക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് വിദ്യാഭ്യാസ വകുപ്പിന് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!