KSDLIVENEWS

Real news for everyone

ഏക സിവില്‍കോഡിനെതിരെ നാളെ മുഖ്യമന്ത്രി നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും

SHARE THIS ON



തിരുവനന്തപുരം: ഏക സിവില്‍കോഡിനെതിരെ നാളെ നിയമസഭയില്‍ സര്‍ക്കാര്‍ പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണു പ്രമേയം അവതരിപ്പിക്കുക.

ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കത്തില്‍നിന്നു പിന്മാറണമെന്നു പ്രമേയത്തില്‍ ആവശ്യപ്പെടും.

118 ചട്ടംപ്രകാരമാണു മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കുക. എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഏക സിവില്‍കോഡിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനാല്‍ പ്രമേയം ഐക്യകണ്‌ഠേന പാസാക്കാനാകുമെന്ന പ്രതീക്ഷയിലാണു സംസ്ഥാന സര്‍ക്കാര്‍. ഏക സിവില്‍കോഡിനെതിരെ നേരത്തെ സി.പി.എമ്മിന്റെയും യു.ഡി.എഫിന്റെയും കെ.പി.സി.സിയുടെയുമെല്ലാം നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സെമിനാറും ജനകീയ സംഗമങ്ങളും നടന്നിരുന്നു.

15-ാം നിയമസഭയുടെ ഒൻപതാം സമ്മേളനത്തിന് ഇന്നു തുടക്കമായിട്ടുണ്ട്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ സ്പീക്കറും മന്ത്രിയുമായിരുന്ന വക്കം പുരുഷോത്തമനും ആദരമര്‍പ്പിച്ച്‌ ഇന്നു സഭ പിരിയുകയായിരുന്നു. നാളെമുതല്‍ വിവിധ വിഷയങ്ങളില്‍ സഭ പ്രക്ഷുബ്ധമാകുമെന്നുറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!