KSDLIVENEWS

Real news for everyone

പുതുപ്പള്ളിയിൽ ജെയ്ക്കിന് ഹാട്രിക്; അപ്പനോടും മകനോടും തോറ്റെന്ന പേരു കിട്ടും, ആശംസകൾ

SHARE THIS ON

കോഴിക്കോട്: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ തന്നെ വിജയിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. പുതുപ്പള്ളിയിൽ സിപിഎം നടത്തുന്നത് തറ പ്രചരണമാണെന്നും ഉമ്മൻ ചാണ്ടിക്ക് എല്ലാ ചികിത്സയും നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫിനു മറ്റു നേട്ടങ്ങളൊന്നും പറയാനില്ലാത്തതു കൊണ്ടാണ് ഇത്തരം പ്രചരണങ്ങൾ നടത്തുന്നത്. ജനം അത് തള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.  ഇത് പുതിയ തിരഞ്ഞെടുപ്പ്; എന്റെ അപ്പയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്‌ക്കാൻ താത്‌പര്യമില്ല: ചാണ്ടി ഉമ്മൻ ‘‘പുതുപ്പള്ളിയിൽ ജെയ്ക് സി.തോമസിന് ഹാട്രിക് കിട്ടും. അപ്പനോടും മകനോടും തോറ്റു എന്ന പേരു ലഭിക്കും. അതിന് ആശംസകൾ നേരുന്നു’’ – മുരളീധരൻ പറഞ്ഞു.  മാസപ്പടി വിവാദത്തിൽ മാധ്യമവാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ എടുത്തുചാടി മറുപടി പറയാൻ കഴിയില്ലെന്ന് മുരളീധരൻ വ്യക്തമാക്കി. ‘‘കാള പെറ്റു എന്ന് കേട്ടാൽ കയറെടുക്കുന്ന പരിപാടി കോൺഗ്രസിനില്ല. ബ്ലാക്ക് ലിസ്റ്റിൽ പെടാത്ത കമ്പനികളിൽനിന്ന് എല്ലാ രാഷ്ട്രീയക്കാരും പണം സ്വീകരിക്കാറുണ്ട്. ഈ വിവാദം അതുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ല. വരുമാനം മറച്ച് വച്ചാൽ അയോഗ്യത ഉണ്ടാകും. വരുമാനം കാണിച്ചോ എന്ന് പരിശോധിക്കേണ്ടതാണ്.  വീണയ്ക്കു ലഭിച്ച പണം ആദായനികുതി വകുപ്പ് റിട്ടേണിൽ കാണിച്ചിട്ടുണ്ടോ? വീണ വിജയന് ഡയറക്ട് ആണ് തുക കൊടുത്തത്. ആദായനികുതി വകുപ്പാണ് ഇത് അന്വേഷിക്കേണ്ടത്’’ – അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!