ഫുട്ബോൾ ലോകത്തിന് ആശങ്ക ; ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും കോവിഡ്





ഫുട്ബോള്‍ ലോകത്തിന് ആശങ്ക നല്കുന്ന വാര്‍ത്തയാണ് പോര്‍ച്ചുഗലില്‍ നിന്ന് വരുന്നത്. ഫുട്ബോള്‍ സൂപ്പര്‍ സ്റ്റാറായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൊറോണ പോസിറ്റീവ് ആയിരിക്കുകയാണ്. പോര്‍ച്ചുഗല്‍ ഫുട്ബോള്‍ അസോസിയേഷന് ആണ് റൊണാള്‍ഡോ കൊറോണ പോസിറ്റീവ് ആയ വിവരം അറിയിച്ചത്. അവസാന ഒരാഴ്ച ആയി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ദേശീയ ടീമിനൊപ്പം ആയിരുന്നു.
കഴിഞ്ഞ മത്സരത്തില്‍ ഫ്രാന്‍സിനെതിരെ റൊണാള്‍ഡോ കളിക്കുകയും ചെയ്തിരുന്നു. റൊണാള്‍ഡോയ്ക്ക് കാര്യമായ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. താരം ഇനി നിര്‍ബന്ധിത ഐസൊലേഷനില്‍ പോകേണ്ടി വരും. 10 ദിവസം ആകും ഐസൊലേഷന്‍. ആ ഐസൊലേഷന്‍ തീര്‍ന്ന ശേഷം മാത്രമേ റൊണാള്‍ഡോ ടൂറിനിലേക്ക് ഇനി മടങ്ങുകയുള്ളൂ.റൊണാള്‍ഡോയുടെ അഭാവം യുവന്റസിന് ആകും വലിയ തിരിച്ചടിയാവുക. അവര്‍ക്ക് ചാമ്ബ്യന്‍സ് ലീഗില്‍ അടക്കം റൊണാള്‍ഡോയെ നഷ്ടമാകും. എന്നാലും ബാഴ്സക്ക് എതിരായ ചാമ്ബ്യന്‍സ് ലീഗ് മത്സരത്തിന് മുമ്ബ് റൊണാള്‍ഡോ തിരികെ എത്തും എന്ന് ഫുട്ബോള്‍ ലോകം പ്രതീക്ഷിക്കുന്നു. അല്ലായെങ്കില്‍ മെസ്സി റൊണാള്‍ഡോ പോരാട്ടം ആകും ഫുട്ബോള്‍ ലോകത്തിന് നഷ്ടമാവുക.

