KSDLIVENEWS

Real news for everyone

കാലവര്‍ഷം ലഭിച്ചത് പകുതിമാത്രം;സംസ്ഥാനം വരള്‍ച്ചയിലേക്ക്,ഓഗസ്റ്റില്‍ മഴയില്‍ കുറവ് 90%

SHARE THIS ON

കോഴിക്കോട്/ ആലപ്പുഴ: സംസ്ഥാനത്ത് കാലവര്‍ഷം തുടങ്ങി രണ്ടരമാസം പിന്നിടുമ്പോഴും ആകെ ലഭിക്കേണ്ട മഴയുടെ പകുതി മാത്രമാണ് ലഭിച്ചത്. ജൂണ്‍ ഒന്നുമുതല്‍ ഓഗസ്റ്റ് 15 വരെ ലഭിക്കേണ്ടിയിരുന്നത് 1556 മില്ലിമീറ്റര്‍ മഴയാണ്. എന്നാല്‍, ലഭിച്ചതാകട്ടെ 877.1 മില്ലിമീറ്റര്‍ മഴമാത്രം. 44 ശതമാനം കുറവ്.


ജൂണില്‍ 60 ശതമാനം കുറവുരേഖപ്പെടുത്തിയപ്പോള്‍ ജൂലായില്‍ സ്ഥിതി മെച്ചപ്പെട്ടു. ഒന്‍പത് ശതമാനം കുറവു മാത്രമാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റിലേക്കെത്തുമ്പോള്‍ സ്ഥിതി വീണ്ടും രൂക്ഷമാകുകയാണ്. ഒന്നുമുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ 254.6 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് 25.1 മില്ലിമീറ്റര്‍ മാത്രമാണ്. 90 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞവര്‍ഷങ്ങളില്‍ കാലവര്‍ഷം കൂടുതല്‍ ശക്തമായത് ഓഗസ്റ്റ് ആദ്യ വാരത്തിലായിരുന്നു. നിലവില്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കാര്യമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അങ്ങനെ പോയാല്‍ വരുംമാസങ്ങളില്‍ സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമാകുമെന്ന് സംസ്ഥാന ദുരന്തനിവാരണവിഭാഗം കാലാവസ്ഥാവിദഗ്ധന്‍ കെ. രാജീവന്‍ പറഞ്ഞു.


കാരണങ്ങള്‍


പസഫിക് സമുദ്രത്തില്‍ രൂപംകൊണ്ട എല്‍ നിനോ

കാര്യമായ ന്യൂനമര്‍ദങ്ങള്‍ രൂപപ്പെട്ടില്ല

സംസ്ഥാനതീരത്ത് കാലവര്‍ഷക്കാറ്റിന്റെ കുറവ്

കർക്കടകത്തിലും വയൽ നനച്ച് കർഷകർ
എരിക്കുളം (കാഞ്ഞങ്ങാട്‌): നെൽച്ചെടികൾക്കടിയിലൂടെ തെളിനീരുറവ കുതിച്ചുയരേണ്ട കർക്കടകത്തിൽ കൊടുംവെയിലിൽ എരിക്കുളംവയൽ പൊള്ളുന്നു. 25 ഏക്കർ പാടശേഖരത്തിലെ നെൽക്കൃഷി മഴയില്ലാതായതോടെ കടുത്ത പ്രതിസന്ധിയിലായി. 15 ഏക്കറിലധികം സ്ഥലത്ത് എരിക്കുളം വേട്ടയ്ക്കൊരുമകൻ കോട്ടം ദേവസ്വവും ബാക്കിയിടങ്ങളിൽ കുടുംബശ്രീ ജെ.എൽ.ജി. സംഘങ്ങളുമാണ് കൃഷിയിറക്കിയത്.

നെൽച്ചെടി കതിരണിഞ്ഞുതുടങ്ങിയ സമയത്തുണ്ടായ മഴയുടെ പിന്മാറ്റത്തെ മറികടക്കാൻ മോട്ടോർപമ്പുകളുമായി കർഷകർ പരക്കംപായുകയാണ്. സമീപത്തെ വീടുകളിലെ കിണറുകളിൽനിന്നാണ് വെള്ളം പമ്പുചെയ്യുന്നത്. പകൽ കടുത്ത വെയിലായതിനാൽ വൈകീട്ടാണ് കർഷകർ ജലസേചനം നടത്തുന്നത്. ഇത് രാത്രിവരെ നീളും.

നെൽപ്പാടങ്ങളിൽ നനവുണ്ടായില്ലെങ്കിൽ ഭൂമി വിണ്ടുകീറുന്നതിനും വിളനാശത്തിനും കാരണമാകും. സമീപ ദിവസങ്ങളിൽ മഴയുണ്ടാവില്ലെന്ന പ്രവചനം കർഷകരുടെ ആശങ്ക ഉയർത്തുകയാണ്.

അടുത്തമാസം മഴയ്ക്കു സാധ്യത
: സെപ്റ്റംബറിൽ കേരളത്തിൽ പതിവിലും കൂടുതൽ മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷകരുടെ കൂട്ടായ്മയായ മെറ്റ്ബീറ്റ് വെതറിന്റെ പ്രവചനം. കിഴക്കൻ ചൈനക്കടലിൽ രൂപപ്പെട്ട ഏതാനും ടൈഫൂണുകൾ(പ്രാദേശികമായി രൂപപ്പെടുന്ന ചക്രവാതം) ചൈനയുടെ ഭാഗത്തേക്കു പോയതൊഴിച്ചാൽ ഇന്ത്യയിലെ മൺസൂണിനെ സ്വാധീനിക്കുന്ന തരത്തിലുള്ള അന്തരീക്ഷമാറ്റം ഉണ്ടായിട്ടില്ല. സെപ്റ്റംബറിൽ പസഫിക് സമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും ഉണ്ടാകുന്ന മാറ്റം രണ്ടാംവാരത്തിൽ കേരളത്തിൽ വീണ്ടും മഴ നൽകുമെന്നാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!