KSDLIVENEWS

Real news for everyone

കാസർകോട്ട് സ്റ്റോപ് അനുവദിച്ച ട്രെയിനുകൾ ഉത്തര മലബാറിന് ആശ്വാസം; പരശുറാമിന് ചെറുവത്തൂരിൽ സ്റ്റോപ്

SHARE THIS ON

കാസർകോട് ∙ തിരുനെൽവേലി – ദാദർ സെൻട്രൽ (22630), ദാദർ–തിരുനെൽവേലി (22629) സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിച്ച ശേഷം ആദ്യമായി കാസർകോട് സ്റ്റേഷനിൽ ട്രെയിൻ നിർത്തി. കാസർകോട്ടുകാരുടെ എറെ നാളത്തെ ആവശ്യമാണു നടപ്പായതെന്ന് കാസർകോട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആർ.പ്രശാന്ത് കുമാറും ജനറൽ സെക്രട്ടറി നാസർ ചെർക്കളവും പറഞ്ഞു. തിരുനെൽവേലി ദാദർ എക്സ്പ്രസിനും ഹംസഫർ എക്സ്പ്രസിനും കാസർകോട്ട് സ്റ്റോപ് അനുവദിക്കാൻ നേതൃത്വം നൽകിയ രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക് അസോസിയേഷൻ നന്ദി അറിയിച്ചു.

പുതിയ സ്റ്റോപ്പ് സമയം ഇങ്ങനെ


∙ 22630 തിരുനെൽവേലി– ദാദർ സെൻട്രൽ ബുധനാഴ്ചകളിൽ വൈകിട്ട് 6.22ന് കോഴിക്കോട് നിന്ന് പുറപ്പെട്ട്, വൈകിട്ട് 7.47ന്  കണ്ണൂരിലും 8.50ന് കാസർകോടും എത്തും.

∙22629 ദാദർ–തിരുനെൽവേലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് വെള്ളിയാഴ്ചകളിൽ 2.05ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.50ന് കാസർകോടും വൈകിട്ട് 4ന് കണ്ണൂരിലുമെത്തും.

∙20923 ഗാന്ധിധാം–ഹംസഫർ എക്സ്പ്രസ് വ്യാഴാഴ്ചകളിൽ 4.27ന് കോഴിക്കോടു നിന്ന് പുറപ്പെട്ട് 7.04ന് കാസർകോടെത്തും. കണ്ണൂരിൽ സ്റ്റോപ്പില്ല.

രാജ്മോഹൻ ഉണ്ണിത്താൻ എം.പി.

പരശുറാം എക്സ്പ്രസിന് ചെറുവത്തൂരിൽ സ്റ്റോപ്പ് അനുവദിക്കാൻ തീരുമാനിച്ച റെയിൽവേയുടെ ഉത്തരവിൽ സന്തോഷിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് ചെറുവത്തൂരിലെ ജനങ്ങൾക്ക് ഞാൻ നൽകിയ വാഗ്ദാനമായിരുന്നു ഇത്.  ചെറുവത്തൂരിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ അവിടുത്തെ ജനങ്ങളോടൊപ്പം ഇനിയും ഉണ്ടാകും.

രാജ്മോഹൻ ഉണ്ണിത്താൻ എം.പി.

ചെറുവത്തൂർ റെയിൽവേ പാസഞ്ചേഴ്സ് ഫോറം

 ജനങ്ങളുടെ അനേക വർഷത്തെ ആവശ്യമാണ് ഇപ്പോൾ അംഗീകരിക്കപ്പെട്ടത്. ചെറുവത്തൂരിൽ പരശുറാമിന് സ്റ്റോപ്പ് അനുവദിക്കണം എന്നാവശ്യപ്പെട്ട് യാത്രക്കാരുടെ ഒപ്പ് ശേഖരിച്ച് നിരവധി തവണ നിവേദനം നൽകിയിരുന്നു. കൂട്ടായ പ്രക്ഷോഭത്തിന്റെ വിജയമാണിത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!