KSDLIVENEWS

Real news for everyone

ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്തു; പിന്നിൽ ഡി.വൈ.എഫ്.ഐ എന്ന് യൂത്ത് കോൺഗ്രസ്

SHARE THIS ON

നെയ്യാറ്റിൻകര: തിരുവനന്തപുരത്ത് അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്ത നിലയിൽ. നെയ്യാറ്റിൻകര പൊൻവിളയിൽ ഇന്നലെ ഉദ്ഘാടനം ചെയ്ത സ്തൂപമാണ് ഇന്ന് വൈകിട്ടോടെ തകർക്കപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ ഡി.വൈ.എഫ്.ഐ എന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. സ്തൂപം തകർത്ത പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് യൂത്ത് കോൺഗ്രസിന്‍റെ ആവശ്യം. സ്തൂപം തകർത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. അതേസമയം, സ്തൂപം തകർത്തുവെന്ന ആരോപണം ഡി.വൈ.എഫ്.ഐ നിഷേധിച്ചു. സ്തൂപം തകർത്തത് ആരാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പാറശാല പൊലീസ് അറിയിച്ചു. സംഭവത്തിൽ സി.സിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!