KSDLIVENEWS

Real news for everyone

കാസർകോട് റെയിൽവേ പാളത്തിൽ കല്ലും ക്ലോസറ്റിന്റെ പൊട്ടിയ കഷണങ്ങളും; അട്ടിമറിയെന്ന് സംശയം

SHARE THIS ON

കാസർകോട് ∙ റെയിൽവേ പാളത്തിൽ കല്ലും ക്ലോസറ്റിന്റെ പൊട്ടിയ കഷണങ്ങളും വച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് കണ്ണൂർ ഭാഗത്തുനിന്ന് കാസർകോട് ഭാഗത്തേക്ക് വരുന്ന പാളത്തിൽ ചെമ്പരിക്ക തുരങ്കത്തിനടുത്താണ് സംഭവം. കോയമ്പത്തൂർ- മംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിലെ ലോക്കോ പൈലറ്റാണ് പാളത്തിൽ ക്ലോസറ്റും കല്ലും മറ്റും വച്ചതായി ആദ്യം കണ്ടത്.ട്രെയിൻ പോകുന്നതിനിടെ എന്തോ തട്ടിയതായി ശ്രദ്ധയിൽപെടുകയായിരുന്നു. തുടർന്ന് കാസർകോട് റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചതിനെ തുടർന്ന് ആർപിഎഫും റെയിൽ പൊലീസും ലോക്കൽ പൊലീസും സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് പൊട്ടിയ ക്ലോസറ്റിന്റെ ഭാഗങ്ങളും ചെങ്കല്ലും കണ്ടെത്തിയത്. ക്ലോസറ്റിന്റെ ഒരു ഭാഗം സമീപത്തെ വീട്ടിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. അട്ടിമറി നീക്കമാണെന്ന സംശയത്തിൽ സമീപത്തെ സിസിടിവി ക്യാമറ പൊലീസ് പരിശോധിക്കുന്നു. കണ്ണൂരിനും കാസർകോടിനും ഇടയിൽ പലയിടത്തും ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ് പതിവാകുന്നതിനിടെയാണ് ഇത്തരത്തിലുള്ള അട്ടിമറി നീക്കവും നടന്നത്. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!