KSDLIVENEWS

Real news for everyone

ഹൈദരാബാദിൽ വീടുകൾക്ക് മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണ് ഒൻപതു മരണം

SHARE THIS ON

ഹൈദരാബാദില്‍ വീടുകള്‍ക്ക്​ മുകളിലേക്ക്​ മതില്‍ ഇടിഞ്ഞുവീണ്​ ഒമ്ബതു മരണം.കനത്ത മഴയെ തുടര്‍ന്ന് വീടുകള്‍ക്ക്​ മുകളിലേക്ക്​ മതില്‍ ഇടിഞ്ഞുവീണ്​ ഒമ്ബതു മരണം. മരിച്ചവരില്‍ രണ്ടുമാസം പ്രായമായ കുഞ്ഞും ഉള്‍പ്പെടും. നിരവധിപേര്‍ക്ക്​ പരിക്കേല്‍കുകയും ചെയ്​തു.

ഹൈദരാബാദിലെ മുഹമ്മദ്​ നഗറിലെ മുഹമ്മദീയ ഹില്‍സില്‍ ശനിയാഴ്​ച അര്‍ധരാത്രിയിലാണ്​​ സംഭവം. തകര ഷീറ്റുകൊണ്ട്​ മേഞ്ഞ പത്തോളം വീടുകള്‍ക്ക്​ മുകളിലേക്ക്​ കൂറ്റന്‍ പാറക്കല്ലുകള്‍ കൊണ്ട്​ നിര്‍മിച്ച ചുറ്റുമതില്‍ തകര്‍ന്നുവീഴുകയായിരുന്നു. നിരവധിപേര്‍ കുടുങ്ങി കിടക്കുന്നതായാണ്​ വിവരം. പ്ര​ദേശിക ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പൊലീസ്​ സ്​ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!