KSDLIVENEWS

Real news for everyone

വടകര കുഞ്ഞിപ്പള്ളിയിൽ KSRTC – സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; 12 പേർക്ക് പരിക്ക്

SHARE THIS ON

കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയില്‍ കെ.എസ്.ആര്‍.ടി.സി. ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ വടകരയിലും മാഹിയിലുമായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ സ്റ്റിയറിങിനുള്ളില്‍ കുടുങ്ങിപ്പോയി. പിന്നീട് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ശനിയാഴ്ച രാവിലെ എട്ടരയോടെ ദേശീയ പാതയിലായിരുന്നു അപകടം. എതിര്‍ദിശയിലായി വന്ന ബസുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. തൃശ്ശൂരില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസും തലശ്ശേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് നേര്‍ക്കുനേര്‍ ഇടിച്ചത്. വടകരയില്‍ നിന്നുള്ള അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!