KSDLIVENEWS

Real news for everyone

ആശ്വാസം : രാജ്യത്തെ കോവിഡ് ബാധിതർ വീണ്ടും കുറയുന്നു ; 63,01,928 ലക്ഷം പേർക്ക് രോഗ മുക്തി ;
24 മണിക്കൂറിനിടെ 63,509 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 730 മരണവും

SHARE THIS ON

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. നിലവില്‍ 8,26,876 പേരാണ് ചികില്‍സയിലുള്ളത്. 63,01,928 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ചികില്‍സയിലുള്ള രോഗികളുടെ എണ്ണം കഴിഞ്ഞദിവസത്തേക്കാളും കുറഞ്ഞിട്ടുണ്ട്.

കഴിഞ്ഞദിവസം 8,38,729 പേരായിരുന്നു ചികില്‍സയിലുണ്ടായിരുന്നത്. ഇന്നലെ 63,509 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 72 ലക്ഷം കടന്നു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 72,39,390 ആയി.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 730 പേരാണ് വൈറസ് ബാധിച്ച്‌ മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 1,10,586 ആയി ഉയര്‍ന്നു. മഹാരാഷ്ട്ര, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ കൂടുതല്‍ കോവിഡ് വ്യാപനം രൂക്ഷമായിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!