ദേശീയപാത വികസനം: നായന്മാർമൂല ദേശീയപാതാ കർമ സമിതിയുടെ കളക്ടറേറ്റ് മാർച്ച് നാളെ

കാസർകോട്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി വിദ്യാനഗർ-പാണലം പ്രദേശങ്ങളെ ബന്ധിപ്പിച്ച് ആകാശപാത നിർമിക്കണമെന്ന ആവശ്യത്തിന് പരിഹാരമാകാത്തതിൽ പ്രതിഷേധിച്ച് നായന്മാർമൂല ദേശീയപാതാ കർമസമിതി വ്യാഴാഴ്ച രാവിലെ 10-ന് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തും. ആകാശപാത വേണമെന്ന ആവശ്യവുമായി തുടങ്ങിയ റിലേ സത്യാഗ്രഹം 150 ദിവസം പിന്നിടുന്ന ദിവസമാണ് മാർച്ച് സംഘടിപ്പിക്കുന്നതെന്ന് കർമസമിതി അംഗങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഖാദർ പാലോത്ത്, പി.ബി. അബ്ദുൾ സലാം, എ.എൽ. മുഹമ്മദ് അസ്ലം, ബദറുൽ മുനീർ ഹക്കീം, ടി.എ. ബദറുദ്ദീൻ, ബഷീർ കടവത്ത്, കരീം നായന്മാർമൂല എന്നിവർ പങ്കെടുത്തു.

