KSDLIVENEWS

Real news for everyone

കാസർകോട് പെരിയടുക്കത്ത് സ്കൂൾ ബസിടിച്ച് നാല് വയസുകാരി മരിച്ചു

SHARE THIS ON

കാസർകോട്: സ്കൂൾ വിട്ടു വീടിന് സമീപം വാഹനത്തിൽ നിന്നിറങ്ങിയ കുട്ടി അതേ സ്കൂൾ ബസ് തട്ടി മരിച്ചു. കമ്പാർ ശ്രീബാഗിലു പെരിയടുക്ക മർഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്റെ മകൾ ആയിഷ സോയ(4)ആണ് മരിച്ചത്.നെല്ലിക്കുന്ന് തങ്ങൾ ഉപ്പാപ്പ നഴ്സറി സ്കൂളിലെ വിദ്യാർഥിനിയാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. സ്കൂൾ വിട്ടു  ഉച്ചയോടെ വീടിന് സമീപം ബസിൽ നിന്നിറക്കി വിടുകയായിരുന്നു. ബസ് തിരിച്ചു പോകുന്നതിനായി പിറകോട്ട് എടുക്കുമ്പോൾ ഇതേ ബസ്സിൽ തട്ടിയാണ് കുട്ടി മരിച്ചതെന്നാണ് വിവരം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!