കുഴല്നാടന് പരനാറി, ചെറ്റത്തരം പറയുന്നു, നേര്‍ക്കുനേര്‍ ആണുങ്ങളോട് രാഷ്ട്രീയം പറയണം- MM മണി

പുതുപ്പള്ളി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച മാത്യു കുഴല്നാടന് എംഎല്‍എക്കെതിരെ പരനാറി പ്രയോഗവുമായി സിപിഎം നേതാവ് എം.എം.മണി. വീട്ടിലിരിക്കുന്നവരെ കുറിച്ച് പറയാതെ നേര്‍ക്കുനേര്‍ ആണുങ്ങളോട് രാഷ്ട്രീയം പറയാന്‍ കുഴല്നാടന് തയ്യാറാകണമെന്ന് മണി ആവശ്യപ്പെട്ടു. പുതുപ്പള്ളിയില്‍ പ്രചാരണത്തിനിടെ മാതൃഭൂമി ന്യൂസിനോടായിരുന്നു മണിയുടെ പ്രതികരണം. ‘വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ കുറിച്ച് പറയുന്നത് മാത്യു കുഴല്‍നാടനെ പോലുള്ള പരനാറിക്കല്ലാതെ ആണുങ്ങള്‍ക്ക് പറയാന്‍ കൊള്ളുന്ന പണിയാണോ, വീട്ടിലിരിക്കുന്ന പെണ്‍കുട്ടികളേയും അവരെയും ഇവരെയും പറയാതെ നേരെ നേരെ ആണുങ്ങളോട് രാഷ്ട്രീയം പറയണം. അത് ചെയ്യാതെ ഒരുമാതിരി ചെറ്റത്തരം പറഞ്ഞ് നടക്കുന്നു’ എം.എം.മണി പറഞ്ഞു. വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ അവരുടെ വഴിക്ക് വിടണം. രാഷ്ട്രീയം പറയേണ്ടിടത്ത് രാഷ്ട്രീയം പറയണം. രാഷ്ട്രീയത്തിലില്ലാത്ത പെണ്ണുങ്ങളും കൊച്ചുങ്ങളും അവര്‍ വീട്ടിലിരിക്കുകയാണ്, പാവങ്ങള്‍. അവരെ വലിച്ചിഴക്കുന്നത് ശരിയാണോയെന്നും മണി ചോദിച്ചു.

