KSDLIVENEWS

Real news for everyone

നാടിന്റെ ഉറക്കം കെടുത്തിയിരുന്ന മാല പൊട്ടിക്കൽ കള്ളൻ പിടിയിൽ

SHARE THIS ON

മേല്പറമ്പ്: വഴിയാത്രക്കാരായ വനിതകളുടെ പേടി സ്വപ്നമായിരുന്ന മാല പൊട്ടിക്കൽ വിരുതൻ ഒടുവിൽ പിടിയിൽ. കീഴൂർ സ്വദേശിയും മേൽപ്പറമ്പ് കുവ്വത്തൊട്ടിയിലെ താമസക്കാരനുമായ മുഹമ്മദ് ഷംനാസിനെ(31)യാണ് കാസർകോട് ജില്ലാ പൊലീസ് മേധാവി ഡോ:വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ബേക്കൽ ഡിവൈഎസ്പി സി.കെ സുനിൽ കുമാറിന്റെ കീഴിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഒരു മാസത്തോളം നീണ്ട നീക്കത്തിലൂടെ വലയിലാക്കിയത്. സിസിടിവി ദൃശ്യങ്ങൾ ക്രോഡീകരിച്ചായിരുന്നു അന്വേഷണം. ഇതോടെ വിവിധ സ്റ്റേഷനുകളിലായുള്ള എട്ടോളം കേസുകൾ തെളിഞ്ഞു. കവർന്നെടുത്ത സ്വർണം സുള്ള, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിൽ വില്പന നടത്തിയതായി പ്രതി മൊഴി നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!